മൊഗ്രാല്‍ സ്‌കൂളില്‍ ആയോധനകല പരിശീലനം ഉദ്ഘാടനം ചെയ്തു

മൊഗ്രാല്‍: മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ കായികക്ഷമത പരിപോഷിപ്പിക്കാന്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ പരിപാരികളുടെ ഭാഗമായി ആയോധാനകലകളുടെ പരിശീലന പരിപാടി മഞ്ചേശ്വരം എം. എല്‍.എ എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. കായിക മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന സ്‌കൂള്‍ പി.ടി.എയും എസ്.എം.സിയെയും അദ്ദേഹം അഭിനന്ദിച്ചു.സ്‌കൂളിന്റെ ഫുട്‌ബോള്‍ ഗ്രൗണ്ട് നവീകരണത്തിന് പ്രത്യേക പദ്ധതി കണ്ടെത്തുമെന്ന് അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു. പി.ടി.എ പ്രസിഡണ്ട് സിദ്ദിഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് വൈസ് […]

മൊഗ്രാല്‍: മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ കായികക്ഷമത പരിപോഷിപ്പിക്കാന്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ പരിപാരികളുടെ ഭാഗമായി ആയോധാനകലകളുടെ പരിശീലന പരിപാടി മഞ്ചേശ്വരം എം. എല്‍.എ എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. കായിക മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന സ്‌കൂള്‍ പി.ടി.എയും എസ്.എം.സിയെയും അദ്ദേഹം അഭിനന്ദിച്ചു.
സ്‌കൂളിന്റെ ഫുട്‌ബോള്‍ ഗ്രൗണ്ട് നവീകരണത്തിന് പ്രത്യേക പദ്ധതി കണ്ടെത്തുമെന്ന് അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു. പി.ടി.എ പ്രസിഡണ്ട് സിദ്ദിഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, എസ്.എം.സി ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍, മാഹിന്‍ മാസ്റ്റര്‍, നിസാര്‍ പെര്‍വാഡ്, പി.ടി.എ വൈസ് പ്രസിഡണ്ട് ടി.എം. ഷുഹൈബ്, കരാട്ടെ പരിശീലന കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്ള കുഞ്ഞി നടുപ്പളം, എസ്.എം.സി വൈസ് ചെയര്‍മാന്‍ ടി.കെ. ജാഫര്‍, അബ്ദുല്‍ റഹ്മാന്‍ സുര്‍ത്തിമുല്ല, അഷ്റഫ് പെര്‍വാഡ്, എം.ജി.എ റഹ്മാന്‍, അഷ്റഫ് നാങ്കി, ജലീല്‍, ശിഹാബ് മാഷ്, ബിജു മാഷ്, ലത്തീഫ് മാഷ് പ്രസംഗിച്ചു. കരാട്ടെ ചീഫ് ഇന്‍സ്ട്രെക്റ്റര്‍ വി.ബി. സദാനന്ദന്‍ മാസ്റ്റര്‍ ഡെമോ ക്ലാസിന് നേതൃത്വം നല്‍കി.
ഹെഡ്മിസ്‌ട്രെസ് സ്മിത ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മോഹന്‍ മാഷ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it