സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ത്തോമ്മ വിദ്യാലയത്തിന് നേട്ടം

ചെര്‍ക്കള: കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന 23-ാമത് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആണ്‍ കുട്ടികളുടെ (എച്ച്.എസ്.എസ് വിഭാഗം) മോണോ ആക്ടില്‍ മുഹമ്മദ് സിനാന്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും എച്ച്.എസ്.എസ് വിഭാഗം ബാന്റ് മേളത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ്.എസ് വിഭാഗം ബാന്റ് മേളം, എച്ച്.എസ്.എസ് വിഭാഗം മൈം, എച്ച്.എസ്.എസ് വിഭാഗം ഒപ്പന, എച്ച്.എസ്.എസ് […]

ചെര്‍ക്കള: കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന 23-ാമത് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആണ്‍ കുട്ടികളുടെ (എച്ച്.എസ്.എസ് വിഭാഗം) മോണോ ആക്ടില്‍ മുഹമ്മദ് സിനാന്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും എച്ച്.എസ്.എസ് വിഭാഗം ബാന്റ് മേളത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ്.എസ് വിഭാഗം ബാന്റ് മേളം, എച്ച്.എസ്.എസ് വിഭാഗം മൈം, എച്ച്.എസ്.എസ് വിഭാഗം ഒപ്പന, എച്ച്.എസ്.എസ് വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ട്, എച്ച്.എസ്.എസ് വിഭാഗം പദ്യ പാരായണം എന്നിവയില്‍ എ ഗ്രേഡ് നേടുവാന്‍ സാധിച്ചു. ഹൈസ്‌കൂള്‍ വിഭാഗം മൈം, ബാന്റ് മേളം, സംഘ നൃത്തം, ദേശീയഗാനം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ആണ്‍ കുട്ടികളുടെ മോണോ ആക്ട്, പെണ്‍ കുട്ടികളുടെ മോണോ ആക്ട്, പദ്യ പാരായണം എന്നിവയില്‍ എ ഗ്രേഡ് നേടി.

Related Articles
Next Story
Share it