മാര്‍ത്തോമ വിദ്യാലയം നാടിന്റെ നന്മകളെ അടയാളപ്പെടുത്തി -എം.എല്‍.എ
കാസര്‍കോട്: ജില്ലയുടെ ചരിത്രവുമായി ചേര്‍ന്ന് നിന്ന് നാടിന്റെ നന്മകളെ അടയാളപ്പെടുത്തി മുന്നേറുന്ന സ്ഥാപനമാണ് മാര്‍ത്തോമ ബധിര വിദ്യാലയമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തിന്റെ 41-ാമത് സ്ഥാപക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബധിര വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ കോളേജ് അത്യുത്തര കേരളത്തിന് വലിയ മുതല്‍ക്കൂട്ടാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. 41-ാം സ്ഥാപക ദിനത്തിന്റെ ആഹ്ലാദം കേക്ക് മുറിച്ച് മുന്‍മന്ത്രി സി.ടി. അഹ്‌മദലി […]

കാസര്‍കോട്: ജില്ലയുടെ ചരിത്രവുമായി ചേര്‍ന്ന് നിന്ന് നാടിന്റെ നന്മകളെ അടയാളപ്പെടുത്തി മുന്നേറുന്ന സ്ഥാപനമാണ് മാര്‍ത്തോമ ബധിര വിദ്യാലയമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തിന്റെ 41-ാമത് സ്ഥാപക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബധിര വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ കോളേജ് അത്യുത്തര കേരളത്തിന് വലിയ മുതല്‍ക്കൂട്ടാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. 41-ാം സ്ഥാപക ദിനത്തിന്റെ ആഹ്ലാദം കേക്ക് മുറിച്ച് മുന്‍മന്ത്രി സി.ടി. അഹ്‌മദലി നിര്‍വ്വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ മാത്യു ബേബി അധ്യക്ഷത വഹിച്ചു. റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ സന്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, ജില്ലാ പഞ്ചായത്തംഗം ജാസ്മിന്‍ കബീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.വി. ജയിംസ്, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്‌രിയ, പ്രൊഫ. ജേക്കബ് മാത്യു സംസാരിച്ചു.
ഫാ. ജിതിന്‍ മാത്യു തോമസ് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ജോസ്മി ജോഷ്വ സ്വാഗതവും കെ.ടി. ജോഷിമോന്‍ നന്ദിയും പറഞ്ഞു.