മാര്‍തോമ റൂബി ജൂബിലി: ആംഗ്യഭാഷാ ശില്പശാല സംഘടിപ്പിച്ചു
കാസര്‍കോട്: ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന്റെ റൂബി ജൂബിലി പരിപാടികളുടെ ഭാഗമായി 'ഇന്ത്യന്‍ ആംഗ്യഭാഷ' യുമായി ബന്ധപ്പെട്ട ഏകദിന ശില്പശാല സംഘടിപ്പിച്ചു. തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ മാനേജരും മാര്‍ത്തോമ്മാ സഭയുടെ കുന്ദംകുളം-മലബാര്‍ ഭദ്രാസനാധ്യക്ഷനുമായ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച് കുഞ്ഞമ്പു എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ചെങ്കള പഞ്ചായത്ത് […]

കാസര്‍കോട്: ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന്റെ റൂബി ജൂബിലി പരിപാടികളുടെ ഭാഗമായി 'ഇന്ത്യന്‍ ആംഗ്യഭാഷ' യുമായി ബന്ധപ്പെട്ട ഏകദിന ശില്പശാല സംഘടിപ്പിച്ചു. തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ മാനേജരും മാര്‍ത്തോമ്മാ സഭയുടെ കുന്ദംകുളം-മലബാര്‍ ഭദ്രാസനാധ്യക്ഷനുമായ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച് കുഞ്ഞമ്പു എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ചെങ്കള പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഹസൈനാര്‍ ബദരിയ, കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശന് എന്‍, അബ്ദുള്‍ റഹ്മാന് ധന്യവാദ്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ മാത്യു ബേബി, ഹെഡ്മിസ്ട്രസ് ജോസ്മി ജോഷ്വ എന്നിവര്‍ സംസാരിച്ച. തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗില്‍ നിന്നുള്ള വിദഗ്ദ്ധരായ പ്രശാന്ത് ആര്. എല്‍, സന്ദീപ് കെ. എന്നിവര്‍ ശില്പശാലയ്ക്ക് നേത്യത്വം നല്കി.