മാര്‍ത്തോമാ റൂബി ജൂബിലി; വിദ്യാഭ്യാസ സെമിനാര്‍ നടത്തി

കാസര്‍കോട്: ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തിന്റെ റൂബി ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. 'കോവിഡ് വിദ്യാഭ്യാസത്തില്‍ ഒന്നും മാറ്റുന്നില്ല: ചില മാറ്റങ്ങളെ വേഗത്തില്‍ ആക്കുന്നതല്ലാതെ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിന് ഡോ. അമൃത് ജി. കുമാര്‍ (പ്രൊഫസര്‍, വിദ്യാഭ്യാസ വിഭാഗം, കേരള കേന്ദ്ര സര്‍വകലാശാല) നേതൃത്വം നല്‍കി. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമാ സഭ കുന്ദംകുളം-മലബാര്‍ ഭദ്രാസനാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. തോമസ് മാര്‍ തീത്തോസ് […]

കാസര്‍കോട്: ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തിന്റെ റൂബി ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു.
'കോവിഡ് വിദ്യാഭ്യാസത്തില്‍ ഒന്നും മാറ്റുന്നില്ല: ചില മാറ്റങ്ങളെ വേഗത്തില്‍ ആക്കുന്നതല്ലാതെ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിന് ഡോ. അമൃത് ജി. കുമാര്‍ (പ്രൊഫസര്‍, വിദ്യാഭ്യാസ വിഭാഗം, കേരള കേന്ദ്ര സര്‍വകലാശാല) നേതൃത്വം നല്‍കി. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ത്തോമാ സഭ കുന്ദംകുളം-മലബാര്‍ ഭദ്രാസനാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമാ ബധിര വിദ്യാലയ അഡ്മിനിസ്‌ട്രേറ്റര്‍ റവ. മാത്യു ബേബി, ഹെഡ്മിസ്ട്രസ് ജോസ്മി ജോഷ്വ, മാര്‍ത്തോമാ കോളേജ് ഫോര്‍ ദ ഹിയറിംഗ് ഇംപെയ്ര്‍ഡ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജിതിന്‍ മാത്യു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it