മാര്‍ത്തോമാ കോളേജ് ദശവത്സരാഘോഷം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: വടക്കന്‍ കേരളത്തിലെ പ്രഥമ ബധിര കലാലയമായ ചെര്‍ക്കള മാര്‍ത്തോമ്മാ കോളേജ് ഫോര്‍ ദ ഹിയറിംഗ് ഇംപെയ്ര്‍ഡിന്റെ ദശവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബു എ. നിര്‍വ്വഹിച്ചു.മാര്‍ത്തോമ്മാ സഭയുടെ കുന്നംകുളം മലബാര്‍ ഭദ്രാസനാധ്യക്ഷനും കോളേജിന്റെ മാനേജരുമായ റൈറ്റ് റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തചെങ്കള പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദരിയ, കുന്നംകുളം-മലബാര്‍ ഭദ്രാസന […]

കാസര്‍കോട്: വടക്കന്‍ കേരളത്തിലെ പ്രഥമ ബധിര കലാലയമായ ചെര്‍ക്കള മാര്‍ത്തോമ്മാ കോളേജ് ഫോര്‍ ദ ഹിയറിംഗ് ഇംപെയ്ര്‍ഡിന്റെ ദശവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബു എ. നിര്‍വ്വഹിച്ചു.
മാര്‍ത്തോമ്മാ സഭയുടെ കുന്നംകുളം മലബാര്‍ ഭദ്രാസനാധ്യക്ഷനും കോളേജിന്റെ മാനേജരുമായ റൈറ്റ് റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്ത
ചെങ്കള പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദരിയ, കുന്നംകുളം-മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാദര്‍ സജു ബി. ജോണ്‍, ഭദ്രാസന ട്രഷറര്‍ കൊച്ചുമാമ്മന്‍, കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജേക്കബ് മാത്യു, മുന്‍ പി.ടി.എ. വൈസ് പ്രസിഡണ്ട് എ.ആര്‍. ഷെരിഫ് കാപ്പില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ലിബിയ ബിനോയി എന്നിവര്‍ സംസാരിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ് മാത്യൂ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ മാത്യു ബേബി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാദര്‍ ജിതിന്‍ മാത്യു തോമസ് നന്ദിയും പറഞ്ഞു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

Related Articles
Next Story
Share it