ആകാശ വിസ്മയമായി ഭൂമിയെ തൊട്ടുരുമ്മി ചൊവ്വ
പ്രത്യേകതകള്‍ കൊണ്ടും അല്‍പം വിവാദം കൊണ്ടും ശ്രദ്ധേയമാണ് സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ. ചൊവ്വയുടെ പേരിലുള്ള വിശ്വാസങ്ങള്‍ മനുഷ്യജീവിതത്തില്‍ പോലും മാറ്റങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് സൗരയൂഥത്തില്‍ ചുവന്ന ഗ്രഹം വാര്‍ത്താപ്രാധാന്യം നേടുന്നത്. ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുമെന്ന് വാനനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ഒരിക്കല്‍ കൂടി ചൊവ്വയെ ശ്രദ്ധേയനാക്കുന്നു. ഒക്ടോബര്‍ ആറിന് ചന്ദ്രന്‍ ഭൂമിക്ക് അരികെ എത്തി. രാവിലെ അഞ്ച് വരെ വ്യക്തമായി കാണാമായിരുന്നു. ചന്ദ്രന്റെ തൊട്ടുമുകളിലാണ് (പടിഞ്ഞാറ്) ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലെത്തും. മുമ്പത്തേക്കാള്‍ […]
പ്രത്യേകതകള്‍ കൊണ്ടും അല്‍പം വിവാദം കൊണ്ടും ശ്രദ്ധേയമാണ് സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ. ചൊവ്വയുടെ പേരിലുള്ള വിശ്വാസങ്ങള്‍ മനുഷ്യജീവിതത്തില്‍ പോലും മാറ്റങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് സൗരയൂഥത്തില്‍ ചുവന്ന ഗ്രഹം വാര്‍ത്താപ്രാധാന്യം നേടുന്നത്. ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുമെന്ന് വാനനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ഒരിക്കല്‍ കൂടി ചൊവ്വയെ ശ്രദ്ധേയനാക്കുന്നു. ഒക്ടോബര്‍ ആറിന് ചന്ദ്രന്‍ ഭൂമിക്ക് അരികെ എത്തി. രാവിലെ അഞ്ച് വരെ വ്യക്തമായി കാണാമായിരുന്നു. ചന്ദ്രന്റെ തൊട്ടുമുകളിലാണ് (പടിഞ്ഞാറ്) ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലെത്തും. മുമ്പത്തേക്കാള്‍ […]
പ്രത്യേകതകള്‍ കൊണ്ടും അല്‍പം വിവാദം കൊണ്ടും ശ്രദ്ധേയമാണ് സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ. ചൊവ്വയുടെ പേരിലുള്ള വിശ്വാസങ്ങള്‍ മനുഷ്യജീവിതത്തില്‍ പോലും മാറ്റങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് സൗരയൂഥത്തില്‍ ചുവന്ന ഗ്രഹം വാര്‍ത്താപ്രാധാന്യം നേടുന്നത്. ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുമെന്ന് വാനനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ഒരിക്കല്‍ കൂടി ചൊവ്വയെ ശ്രദ്ധേയനാക്കുന്നു.
ഒക്ടോബര്‍ ആറിന് ചന്ദ്രന്‍ ഭൂമിക്ക് അരികെ എത്തി. രാവിലെ അഞ്ച് വരെ വ്യക്തമായി കാണാമായിരുന്നു. ചന്ദ്രന്റെ തൊട്ടുമുകളിലാണ് (പടിഞ്ഞാറ്) ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലെത്തും. മുമ്പത്തേക്കാള്‍ വ്യക്തമായി ചൊവ്വയെ കാണാന്‍ കഴിയുമെന്നും ഡിസംബര്‍ വരെ ചൊവ്വയുടെ പടിഞ്ഞാറുവശത്ത് വ്യാഴത്തേയും ശനിയേയും കാണാന്‍ കഴിയുമെന്നും പറയുന്നു. നല്ല തിളക്കമുള്ളത് വ്യാഴവും അതിന്റെ തൊട്ടുമുകളിലുള്ളത് ശനിയുമായിരിക്കും.
സൂര്യനില്‍ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാല്‍ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തില്‍ ധാരാളമായുള്ള ഇരുമ്പ് ഓക്‌സൈഡ് കാരണമായി ചുവന്ന നിറത്തില്‍ കാണപ്പെടുന്നതിനാല്‍ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമന്‍ യുദ്ധദേവനായ മാര്‍സിന്റെ പേരാണ് പാശ്ചാത്യര്‍ ഇതിനു കൊടുത്തിരിക്കുന്നത്.
നേരിയ അന്തരീക്ഷത്തോടുകൂടിയുള്ള ഒരു ഭൗമ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തില്‍ ചന്ദ്രനിലേത് പോലെ ഉല്‍ക്കാ ഗര്‍ത്തങ്ങളുണ്ടെന്നതിനു പുറമേ അഗ്‌നിപര്‍വ്വതങ്ങള്‍ താഴ്‌വരകള്‍, മരുഭൂമികള്‍, ഭൂമിക്കു സമാനമായി ധ്രുവങ്ങളില്‍ മഞ്ഞുപാളികള്‍ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്‌റ്റോണിക് പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത്.
അറിയപ്പെടുന്നതില്‍ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പര്‍വ്വതം ചൊവ്വയിലെ ഒളിമ്പസ് മോണ്‍സ് ആണ്. അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന ഉത്തരാര്‍ദ്ധഗോളത്തിലെ നിരപ്പായ ബൊറീലിസ് തടം ഒരു വലിയ ഉല്‍ക്കാപതനം മൂലമുണ്ടായ ഒന്നാണെന്ന് അനുമാനിക്കപ്പെടുന്നു. ഗ്രഹത്തിന്റെ ഭ്രമണവും ചാക്രികമായ കാലാവസ്ഥാമാറ്റവും ഭൂമിയിലേതിന് സമാനമാണ്.
1965ല്‍ മാരിനര്‍ 4 ചൊവ്വയെ സമീപിക്കുന്നതുവരെ ഗ്രഹോപരിതലത്തില്‍ ദ്രവജലം സ്ഥിതിചെയ്യുന്നതിനെ കുറിച്ച് പല ഊഹങ്ങളും നിലനിന്നിരുന്നു. സമയം ചെല്ലും തോറും ഉപരിതലത്തിലെ ഇരുണ്ട ഭാഗങ്ങളിലും തെളിഞ്ഞഭാഗങ്ങളിലും പ്രത്യേകിച്ച് ധ്രുവങ്ങളോട് അടുത്തുള്ള മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണമായിരുന്നു അവ. അത്തരം ഇരുണ്ടതും തെളിഞ്ഞതുമായ ഭാഗങ്ങള്‍ സമുദ്രങ്ങളും ഭൂഖണ്ഡങ്ങളുമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ഇരുണ്ട് നീളത്തില്‍ കിടക്കുന്നവ ജലസേചനം നടത്തുന്നതിനുള്ള കനാലുകളാണെന്നും തെറ്റിദ്ധരിക്കപ്പെട്ടു.
സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദ്രവജലം ഉണ്ടാകാന്‍ സാധ്യതയുള്ളതും അതുവഴി ജീവന്‍ ഉണ്ടാകാന്‍ സാധ്യതയേറിയതുമായ ഗ്രഹമാണെങ്കിലും ഇരുണ്ട് നീളത്തില്‍ കാണപ്പെടുന്ന അത്തരം ഭാഗങ്ങള്‍ മായക്കാഴ്ചകളില്‍ പെട്ടതാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ചില സംരംഭങ്ങള്‍ വഴി ലഭിച്ച ഭൂമിശാസ്ത്ര വിവരങ്ങള്‍ മുന്‍പ് ഒരു കാലത്ത് വലിയ അളവില്‍ ജലം ഉപരിതലത്തില്‍ ഉണ്ടായിരുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്, കൂടാതെ ചെറിയ ഉറവകള്‍ പോലെയുള്ളവ കഴിഞ്ഞ സമീപകാലങ്ങളില്‍ ഒഴുകിയിട്ടുമുണ്ടാകാം എന്നും ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
2005ല്‍ റഡാര്‍ വഴി ലഭിച്ച വിവരങ്ങള്‍ ധ്രുവങ്ങളിലും അതിനു സമീപ അക്ഷാംശങ്ങളിലും വലിയതോതില്‍ ജലം ഹിമരൂപത്തില്‍ സ്ഥിതിചെയ്യുന്നുണ്ട് എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. 2008 ജൂലൈ 31ന് ഫീനിക്‌സ് മാര്‍സ് ലാന്‍ഡര്‍ ചൊവ്വയിലെ മണ്ണിനടിയില്‍ നിന്ന് ഹിമത്തിന്റെ സാമ്പിളുകള്‍ കണ്ടെത്തുകയുമുണ്ടായി.
2021 വരെ സന്ധ്യാകാശത്ത് ചൊവ്വയെ കാണാം. ഇതിന് സമീപം പടിഞ്ഞാറ് മാറി വ്യാഴം, ശനി എന്നിവയെയും കാണാം.
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസര്‍കോട് മേഖലാ വൈസ് പ്രസിഡണ്ടാണ് ലേഖകന്‍)