ഊട്ടിയിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം ഗര്‍ഭം അലസിപ്പിച്ച കേസില്‍ പ്രതിക്ക് 44 വര്‍ഷം തടവ്

ഊട്ടി: നീലഗിരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം ഗര്‍ഭം അലസിപ്പിച്ച കേസില്‍ പ്രതിക്ക് 44 വര്‍ഷം തടവ് ശിക്ഷ. അന്തോണി വിനോദ് ആന്റണി (34) എന്നയാള്‍ക്കെതിരെയാണ് ജഡ്ജി അരുണാചലം ശിക്ഷ വിധിച്ചത്. പോക്‌സോ കേസില്‍ അപൂര്‍വ്വമാണ് ഇത്തരത്തിലുള്ള വിധി. 2017ലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിച്ചുവെന്ന കുറ്റവും കൂടി ഇയാള്‍ക്കെതിരെയുണ്ട്. ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും […]

ഊട്ടി: നീലഗിരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം ഗര്‍ഭം അലസിപ്പിച്ച കേസില്‍ പ്രതിക്ക് 44 വര്‍ഷം തടവ് ശിക്ഷ. അന്തോണി വിനോദ് ആന്റണി (34) എന്നയാള്‍ക്കെതിരെയാണ് ജഡ്ജി അരുണാചലം ശിക്ഷ വിധിച്ചത്. പോക്‌സോ കേസില്‍ അപൂര്‍വ്വമാണ് ഇത്തരത്തിലുള്ള വിധി.

2017ലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിച്ചുവെന്ന കുറ്റവും കൂടി ഇയാള്‍ക്കെതിരെയുണ്ട്.

ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. പോക്സോ നിയമത്തിലെ 5 എല്‍ പ്രകാരം 20 വര്‍ഷവും 5 ജെയില്‍ 20 വര്‍ഷം, ഐപിസി സെക്ഷന്‍ 506 പ്രകാരം രണ്ട് വര്‍ഷവും ഐപിസി സെക്ഷന്‍ 351 പ്രകാരം രണ്ട് വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. എല്ലാ ശിക്ഷകളും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.

Related Articles
Next Story
Share it