മര്‍ക്കസ് ഫണ്ട് ശേഖരണം: കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മര്‍ക്കസിന്റെ ചരിത്ര നിര്‍മിതിയിലേക്ക് ജില്ലയില്‍ നടന്ന ഫണ്ട് സ്വീകരണം ജനകീയമായി. യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച ഫണ്ട് ഏറ്റു വാങ്ങുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേളി സഅദിയ്യയില്‍ നടന്ന ചടങ്ങില്‍ മര്‍കസ് സാരഥികള്‍ ഏറ്റുവാങ്ങി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എം.എ. ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച ചടങ്ങ് എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ പ്രാരംഭ […]

കാസര്‍കോട്: മര്‍ക്കസിന്റെ ചരിത്ര നിര്‍മിതിയിലേക്ക് ജില്ലയില്‍ നടന്ന ഫണ്ട് സ്വീകരണം ജനകീയമായി. യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച ഫണ്ട് ഏറ്റു വാങ്ങുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേളി സഅദിയ്യയില്‍ നടന്ന ചടങ്ങില്‍ മര്‍കസ് സാരഥികള്‍ ഏറ്റുവാങ്ങി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എം.എ. ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച ചടങ്ങ് എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥനയും സയ്യിദ് അലി ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി അനുമോദന പ്രഭാഷണവും ഡയറക്ടര്‍ ഡോ. അബ്ദുല്‍ഹകീം അസ്ഹരി പരിചയ പ്രഭാഷണവും നടത്തി.
സയ്യിദ് തുറാബ് തങ്ങള്‍, സയ്യിദ്ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ മുത്തന്നൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജഅ്ഫര്‍ സാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. ലക്ഷ്യം പൂര്‍ത്തിയാക്കിയ യൂനിറ്റുകള്‍ക്ക് പ്രത്യേക ഉപഹാരവും പങ്കാളികളായ യൂനിറ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഒന്നാംസ്ഥാനത്തെത്തിയ സോണ്‍-സര്‍ക്കിളുകള്‍ക്ക് സമ്മാനവും നല്‍കി. കൂടുതല്‍ സംഖ്യ സമാഹരിച്ച ചിത്താരി യൂനിറ്റിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി എം.അലിക്കുഞ്ഞിഉസ്താദ് മെമ്മോറിയല്‍ അവാര്‍ഡ് സമ്മാനിച്ചു.
ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും അബ്ദുല്‍ഖാദര്‍ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it