രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തിക്കഴിഞ്ഞു; യുവതാരത്തെ ചൂണ്ടി മാര്‍ക്ക് ബുച്ചര്‍

ചെന്നൈ: ഇന്ത്യന്‍ യുവതാരത്തെ വാനോളം പുകഴ്ത്തി ഇംഗ്ലീഷ് മുന്‍ താരം മാര്‍ക്ക് ബുച്ചര്‍. ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ രവീന്ദ്ര ജഡേജയ്ക്ക് ഇന്ത്യ പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞെന്നാണ് ബുച്ചര്‍ പറയുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി യുവ താരം വാഷിങ്ടണ്‍ സുന്ദറിനെയാണ് മാര്‍ക്ക് ബുച്ചര്‍ പ്രതിഷ്ഠിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഏഴാമനായി ക്രീസിലെത്തിയ സുന്ദര്‍ പുറത്താവാതെ 85 റണ്‍സ് എടുത്തിരുന്നു. ഇത് ഇന്നിംഗ്‌സില്‍ നിര്‍ണായകവുമായി. സുന്ദറിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് ആയിരുന്നു ഇത്. ഇന്ത്യന്‍ […]

ചെന്നൈ: ഇന്ത്യന്‍ യുവതാരത്തെ വാനോളം പുകഴ്ത്തി ഇംഗ്ലീഷ് മുന്‍ താരം മാര്‍ക്ക് ബുച്ചര്‍. ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ രവീന്ദ്ര ജഡേജയ്ക്ക് ഇന്ത്യ പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞെന്നാണ് ബുച്ചര്‍ പറയുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി യുവ താരം വാഷിങ്ടണ്‍ സുന്ദറിനെയാണ് മാര്‍ക്ക് ബുച്ചര്‍ പ്രതിഷ്ഠിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഏഴാമനായി ക്രീസിലെത്തിയ സുന്ദര്‍ പുറത്താവാതെ 85 റണ്‍സ് എടുത്തിരുന്നു. ഇത് ഇന്നിംഗ്‌സില്‍ നിര്‍ണായകവുമായി. സുന്ദറിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് ആയിരുന്നു ഇത്. ഇന്ത്യന്‍ പിച്ചിലെ അരങ്ങേറ്റ ടെസ്റ്റും. സ്പിന്നിനെതിരെ മനോഹരമായാണ് സുന്ദര്‍ കളിച്ചതെന്നും വളരെയധികം പ്രതിഭാശാലിയായ താരമാണ് സുന്ദറെന്നും ബുച്ചര്‍ പറഞ്ഞു.

Related Articles
Next Story
Share it