ജില്ലയില്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലാസുകള്‍ ജനുവരിയില്‍ ആരംഭിക്കും

കാസര്‍കോട്: 2021-22 വര്‍ഷത്തെ ബജറ്റ് ചര്‍ച്ചയില്‍ തുറമുഖ വകുപ്പ് മന്ത്രി ജില്ലയില്‍ തുടങ്ങുമെന്ന അറിയിച്ച മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രി അഹ്‌മദ് ദേവര്‍കോവിലിന്റെ നിയമസഭാ സമുച്ചയത്തിലെ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്ഥാപനം മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ബേക്കല്‍ എന്ന നാമധേയത്തില്‍ തുടങ്ങാനും ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ മാരിടൈം ബോര്‍ഡ് നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കാനും അടുത്തവര്‍ഷം ജനുവരി മുതല്‍ ഡിഗ്രിക്ക് സമാനമായ ദീര്‍ഘകാല കോഴ്‌സുകള്‍ പടിപടിയായി ആരംഭിക്കാനും തീരുമാനമായി. കോഴ്‌സുകള്‍ ആരംഭിക്കാനായി ബി.ആര്‍.ഡി.സിയുടെ തച്ചങ്ങാട് […]

കാസര്‍കോട്: 2021-22 വര്‍ഷത്തെ ബജറ്റ് ചര്‍ച്ചയില്‍ തുറമുഖ വകുപ്പ് മന്ത്രി ജില്ലയില്‍ തുടങ്ങുമെന്ന അറിയിച്ച മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രി അഹ്‌മദ് ദേവര്‍കോവിലിന്റെ നിയമസഭാ സമുച്ചയത്തിലെ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്ഥാപനം മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ബേക്കല്‍ എന്ന നാമധേയത്തില്‍ തുടങ്ങാനും ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ മാരിടൈം ബോര്‍ഡ് നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കാനും അടുത്തവര്‍ഷം ജനുവരി മുതല്‍ ഡിഗ്രിക്ക് സമാനമായ ദീര്‍ഘകാല കോഴ്‌സുകള്‍ പടിപടിയായി ആരംഭിക്കാനും തീരുമാനമായി.
കോഴ്‌സുകള്‍ ആരംഭിക്കാനായി ബി.ആര്‍.ഡി.സിയുടെ തച്ചങ്ങാട് കള്‍ച്ചറല്‍ സെന്റര്‍ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നേരെത്തെ തന്നെ ചീഫ് സെക്രട്ടറിക്കും ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. വളരെ പോസിറ്റീവായാണ് ടൂറിസം വകുപ്പ് വിഷയത്തില്‍ നിലപാട് എടുത്തിട്ടുള്ളത്. മാരിടൈം ബോര്‍ഡ് അധികൃതര്‍ രേഖാമൂലം ടൂറിസം വകുപ്പിന് കത്ത് നല്‍കുന്നതോടെ ഈ വിഷയത്തില്‍ തീരുമാനം ആകും. കഴിഞ്ഞ ദിവസം നടന്ന മീറ്റിങ്ങില്‍ അടിയന്തിരമായി കത്ത് നല്‍കാനും തീരുമാനമായി.
മീറ്റിംഗില്‍ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പി.ജെ മാത്യു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, മെമ്പര്‍ അഡ്വ. ഉത്തമന്‍, പോര്‍ട്ട് അഡിഷണല്‍ സെക്രട്ടറി രമേശ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അന്‍വര്‍, ജില്ലാ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ബേക്കലിന്റെ തുടര്‍ നടപടി മുന്നോട്ട് കൊണ്ട് പോകുന്നതിലേക്ക് നോഡല്‍ ഓഫീസറായി പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷിന് ചുമതല നല്‍കാനും യോഗം തീരുമാനിച്ചു.

Related Articles
Next Story
Share it