മാരിടൈം അക്കാദമി ക്യാമ്പസില്‍<br>ലാസ്‌ക്കര്‍ രണ്ടാം ബാച്ച് തുടങ്ങി
പാലക്കുന്ന്: കേരള മാരിടൈം അക്കാദമി ജില്ലയില്‍ അനുവദിച്ച ബേക്കല്‍ ക്യാമ്പസില്‍ ലാസ്‌ക്കര്‍ വിഭാഗത്തില്‍ രണ്ടാമത്തെ ബാച്ചില്‍ ക്ലാസുകള്‍ ആരംഭിച്ചു. ജോലി സാധ്യതയുള്ള അനുബന്ധ കോഴ്‌സുകളും തുടര്‍ന്നുണ്ടാകും. പാലക്കുന്നിലുള്ള കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് ഓഫീസ് കെട്ടിടത്തിലാണ് മാരിടൈം അക്കാദമിയുടെ ജില്ലയിലെ ക്യാമ്പസ് പ്രവര്‍ത്തിക്കുന്നത്. അഴീക്കല്‍ പോര്‍ട്ട് ഉദ്യോഗസ്ഥന്‍ എം. റിജു ക്ലാസിന് തുടക്കമിട്ടു. നാലു ദിവസമാണ് നിലവില്‍ ലാസ്‌കര്‍ കോഴ്‌സിന്റെ സിലബസ്. പുതിയ ഇന്‍ലാന്റ് വെസ്ല്‍സ് ആക്ട് (ഐ.വി.ആക്ട്) നിലവില്‍ വരുന്നതോടെ മാരിടൈം തൊഴിലധിഷ്ഠിത പഠനപദ്ധതി പരിഷ്‌കരിക്കും. […]

പാലക്കുന്ന്: കേരള മാരിടൈം അക്കാദമി ജില്ലയില്‍ അനുവദിച്ച ബേക്കല്‍ ക്യാമ്പസില്‍ ലാസ്‌ക്കര്‍ വിഭാഗത്തില്‍ രണ്ടാമത്തെ ബാച്ചില്‍ ക്ലാസുകള്‍ ആരംഭിച്ചു. ജോലി സാധ്യതയുള്ള അനുബന്ധ കോഴ്‌സുകളും തുടര്‍ന്നുണ്ടാകും. പാലക്കുന്നിലുള്ള കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് ഓഫീസ് കെട്ടിടത്തിലാണ് മാരിടൈം അക്കാദമിയുടെ ജില്ലയിലെ ക്യാമ്പസ് പ്രവര്‍ത്തിക്കുന്നത്. അഴീക്കല്‍ പോര്‍ട്ട് ഉദ്യോഗസ്ഥന്‍ എം. റിജു ക്ലാസിന് തുടക്കമിട്ടു. നാലു ദിവസമാണ് നിലവില്‍ ലാസ്‌കര്‍ കോഴ്‌സിന്റെ സിലബസ്. പുതിയ ഇന്‍ലാന്റ് വെസ്ല്‍സ് ആക്ട് (ഐ.വി.ആക്ട്) നിലവില്‍ വരുന്നതോടെ മാരിടൈം തൊഴിലധിഷ്ഠിത പഠനപദ്ധതി പരിഷ്‌കരിക്കും. ആ സിലബസിനെ അടിസ്ഥാനമാക്കി തുടര്‍ന്നുള്ള കോഴ്‌സുകളുടെ ദൈര്‍ഘ്യത്തിലും ഫീസിലും ഗണ്യമായ വര്‍ധനവുണ്ടാകും. ഉള്‍നാടന്‍ സമുദ്രയാനങ്ങളില്‍ ജോലിനേടാന്‍ മാരിടൈം ബോര്‍ഡ് നല്‍കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ അനിവാര്യമാണ്. ലാസ്‌കര്‍, സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍, സെക്കന്റ് ക്ലാസ് മാസ്റ്റര്‍, ഫസ്റ്റ് ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍, സെക്കന്റ് ക്ലാസ് ഡ്രൈവര്‍ തുടങ്ങിയ കോഴ്‌സുകളാണ് കേരള മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നടത്തിവരുന്നത്. ചൊവ്വാഴ്ച ആരംഭിച്ച രണ്ടാമത്തെ കോഴ്‌സിലും തെക്കന്‍ ജില്ലയില്‍ നിന്നുള്ള ട്രെയിനികള്‍ ആയിരുന്നു മുഴുവനും.