മരയ്ക്കാര്‍ തീയറ്ററില്‍ തന്നെ; തിയറ്റര്‍ റിലീസ് സംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് തിയറ്ററുടമകള്‍

കൊച്ചി: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായി. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് സംബന്ധിച്ച് തങ്ങള്‍ക്ക് ഉറപ്പുലഭിച്ചിട്ടുണ്ടെന്നും ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും തിയേറ്ററുടമകള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2020 ഏപ്രില്‍ മാസത്തില്‍ റിലീസ് പ്രഖ്യാപിച്ച മരയ്ക്കാര്‍ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് […]

കൊച്ചി: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായി. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് സംബന്ധിച്ച് തങ്ങള്‍ക്ക് ഉറപ്പുലഭിച്ചിട്ടുണ്ടെന്നും ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും തിയേറ്ററുടമകള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

2020 ഏപ്രില്‍ മാസത്തില്‍ റിലീസ് പ്രഖ്യാപിച്ച മരയ്ക്കാര്‍ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. ബിഗ് സ്‌ക്രീനിന് വേണ്ടി നിര്‍മിച്ച സിനിമയാണ് മരയ്ക്കാര്‍ എന്നും ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് രണ്ടാം ലോക്ക്ഡൗണും തീയറ്റര്‍ തുറക്കുന്നത് സബന്ധിച്ചുള്ള അനിശ്ചിതത്വവും തുടര്‍ന്നതോടെ ചിത്രം ആമസോണില്‍ റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്നതിലെ ആശങ്ക നിര്‍മ്മാതാക്കളോടും താരങ്ങളോടും പങ്കുവച്ചിട്ടുണ്ടെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. മരയ്ക്കാര്‍ ഒഴികെ സമീപകാലത്ത് നിര്‍മ്മിക്കപ്പെട്ട മിക്ക ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഒടിടി ഒരു താല്‍ക്കാലിക പ്രതിഭാസമാണ്. അതിലേക്ക് കൂടുതല്‍ സിനിമകള്‍ ഇനി പോകില്ല. ബിഗ് സ്‌ക്രീനിനെ ധിക്കരിച്ച് സിനിമയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. താല്‍ക്കാലിക പ്രതിസന്ധി മറികടക്കാന്‍ കുറച്ച് സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്തുവെന്ന് മാത്രം.

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയും മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാനും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ചിത്രങ്ങളാണെന്നും അഞ്ചോ പത്തോ ദിവസങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ ഭാവിയില്ലെന്നും അവ ഒടിടി ചിത്രങ്ങളാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നതായും തിയേറ്ററുടമകള്‍ പറഞ്ഞു.

Related Articles
Next Story
Share it