കുറുപ്പും മരയ്ക്കാറും 17ന് ഒ.ടി.ടിയിലെത്തും; സുരേഷ് ഗോപിയുടെ കാവലും ഒ.ടി.ടി റിലീസിന്

കൊച്ചി: തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം 17ന് ഒ.ടി.ടി റിലീസ് ചെയ്യും. ദുല്‍ഖര്‍ ചിത്രം കുറുപ്പും അന്നേ ദിവസം ഒ.ടി.ടിയിലെത്തും. സുരേഷ് ഗോപിയുടെ കാവലും ഒ.ടി.ടി റിലീസിനൊരുങ്ങുന്നുണ്ട്. ആമസോണിലും നെറ്റ്ഫ്‌ലിക്‌സിലുമായാണ് തിയറ്ററുകളിലേക്ക് ആളുകളെ തിരികെയെത്തിച്ച മൂന്ന് ചിത്രങ്ങളും എത്തുന്നത്. 80 കോടിയിലധികം വേള്‍ഡ് വൈഡ് കലക്ഷനുമായി കുതിക്കുന്ന കുറുപ്പ് 17ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പുറത്തിറങ്ങുന്നത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും […]

കൊച്ചി: തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം 17ന് ഒ.ടി.ടി റിലീസ് ചെയ്യും. ദുല്‍ഖര്‍ ചിത്രം കുറുപ്പും അന്നേ ദിവസം ഒ.ടി.ടിയിലെത്തും. സുരേഷ് ഗോപിയുടെ കാവലും ഒ.ടി.ടി റിലീസിനൊരുങ്ങുന്നുണ്ട്. ആമസോണിലും നെറ്റ്ഫ്‌ലിക്‌സിലുമായാണ് തിയറ്ററുകളിലേക്ക് ആളുകളെ തിരികെയെത്തിച്ച മൂന്ന് ചിത്രങ്ങളും എത്തുന്നത്.

80 കോടിയിലധികം വേള്‍ഡ് വൈഡ് കലക്ഷനുമായി കുതിക്കുന്ന കുറുപ്പ് 17ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പുറത്തിറങ്ങുന്നത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും ശോഭിദ ധുലിപാലയും സണ്ണി വെയ്‌നും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ കുറുപ്പിന് തിയറ്ററുകളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ഏറെ കാലം അടച്ചിട്ടിരുന്ന തീയറ്ററുകള്‍ തുറന്നപ്പോള്‍ സിനിമാ പ്രേമികളെ തീയറ്ററുകളിലെത്തിക്കാന്‍ ആദ്യം റിലീസ് ചെയ്ത വലിയ ചിത്രം കുറുപ്പായിരുന്നു.

100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമിലൂടെയാണ് എത്തുക. ആമസോണ്‍ പ്രൈം തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ആമസോണ്‍ ഹെല്‍പ്പ് എന്ന ഫേസ്ബുക്ക് ഹാന്‍ഡിലൂടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സ്ഥിരീകരിച്ചത്. ചിത്രം 17ന് ആമസോണ്‍ പ്രൈം പ്ലാറ്റ്‌ഫോമില്‍ ലൈവ് ആകുമെന്നാണ് അറിയിച്ചത്.

ഡിസംബര്‍ രണ്ടിന് തിയറ്ററുകളിലെത്തിയ ചിത്രമാണ് 15 ദിവസങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയിലെത്തുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തിയ ചിത്രം അഞ്ചു ഭാഷകളിലായി 4000ത്തോളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, ഫാസില്‍, ഇന്നസെന്റ്, സിദ്ധിഖ്, മാമുക്കോയ, മണിക്കുട്ടന്‍ തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Related Articles
Next Story
Share it