മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; നിരവധി പേരില്‍ നിന്ന് പിഴയീടാക്കി

കാസര്‍കോട്/കുമ്പള: മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് നടപടി കടുപ്പിച്ചു. ഇന്നലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. കാസര്‍കോട് എസ്.ഐ ഷെയ്ക്ക് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 142 പേരെ പിടികൂടി. ഇവരില്‍ നിന്ന് 500 രൂപ വീതം പിഴ ഈടാക്കി. മാസ്‌ക് ശരിയായവിധം ധരിക്കാത്തതിന് 2470 പേര്‍ക്ക് താക്കീത് നല്‍കി. കുമ്പളയില്‍ കഴിഞ്ഞ ദിവസം 94 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 500 പേരെ താക്കീത് ചെയ്തു. കുമ്പള എസ്.ഐ എം.ബി ഷാജിയുടെ […]

കാസര്‍കോട്/കുമ്പള: മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് നടപടി കടുപ്പിച്ചു. ഇന്നലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. കാസര്‍കോട് എസ്.ഐ ഷെയ്ക്ക് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 142 പേരെ പിടികൂടി. ഇവരില്‍ നിന്ന് 500 രൂപ വീതം പിഴ ഈടാക്കി. മാസ്‌ക് ശരിയായവിധം ധരിക്കാത്തതിന് 2470 പേര്‍ക്ക് താക്കീത് നല്‍കി.
കുമ്പളയില്‍ കഴിഞ്ഞ ദിവസം 94 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 500 പേരെ താക്കീത് ചെയ്തു. കുമ്പള എസ്.ഐ എം.ബി ഷാജിയുടെ നേതൃത്വത്തിലായിരുന്നു കുമ്പള ടൗണിലും പരിസരത്തും പരിശോധന നടത്തിയത്. പിഴ അടക്കാന്‍ പറ്റാത്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആദ്യ തവണ പിടിച്ചാലാണ് 500 രൂപ പിഴ ഈടാക്കുന്നത്. തുടര്‍ന്നും പിടിച്ചാല്‍ 2500 രൂപ വരെ പിഴ ചുമത്തും. വീണ്ടും ലംഘിച്ചാല്‍ നടപടി കടുപ്പിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it