തുരുമ്പ് പിടിച്ച വാഹനങ്ങളുടെ ബാഹുല്യം; സിവില്‍ സ്റ്റേഷന്‍ പരിസരത്ത് യാത്ര ദുഷ്‌ക്കരം

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍ പരിസരങ്ങളില്‍ തുരുമ്പുപിടിച്ച വാഹനങ്ങളും കുറ്റിക്കാടുകളും കൊണ്ട് നിറഞ്ഞു. ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസും റവന്യൂ അധികൃതരും പിടികൂടിയ വാഹനങ്ങളാണ് പൊലീസ് സ്റ്റേഷന്റെയും സിവില്‍ സ്റ്റേഷന്റെയും വളപ്പുകളില്‍ കൂട്ടിയിട്ടിരിക്കുന്നത്. ബസുകളും ലോറികളും ഓട്ടോറിക്ഷകളും കാറുകളും ഇരുചക്രവാഹനങ്ങളുമെല്ലാം വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് തുരുമ്പിച്ച് കിടക്കുകയാണ്. പല വാഹനങ്ങളുടെയും യന്ത്രഭാഗങ്ങള്‍ തുരുമ്പിച്ച് പോയിട്ടുണ്ട്. ഇവയില്‍ പലതും വഴിയരികിലേക്ക് തള്ളിനില്‍ക്കുന്നുണ്ട്. ചില വാഹനങ്ങള്‍ കാടുമൂടപ്പെട്ടതായും കാണാം. പൊലീസ് സ്റ്റേഷന് സമീപം […]

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍ പരിസരങ്ങളില്‍ തുരുമ്പുപിടിച്ച വാഹനങ്ങളും കുറ്റിക്കാടുകളും കൊണ്ട് നിറഞ്ഞു. ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസും റവന്യൂ അധികൃതരും പിടികൂടിയ വാഹനങ്ങളാണ് പൊലീസ് സ്റ്റേഷന്റെയും സിവില്‍ സ്റ്റേഷന്റെയും വളപ്പുകളില്‍ കൂട്ടിയിട്ടിരിക്കുന്നത്. ബസുകളും ലോറികളും ഓട്ടോറിക്ഷകളും കാറുകളും ഇരുചക്രവാഹനങ്ങളുമെല്ലാം വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് തുരുമ്പിച്ച് കിടക്കുകയാണ്. പല വാഹനങ്ങളുടെയും യന്ത്രഭാഗങ്ങള്‍ തുരുമ്പിച്ച് പോയിട്ടുണ്ട്. ഇവയില്‍ പലതും വഴിയരികിലേക്ക് തള്ളിനില്‍ക്കുന്നുണ്ട്. ചില വാഹനങ്ങള്‍ കാടുമൂടപ്പെട്ടതായും കാണാം. പൊലീസ് സ്റ്റേഷന് സമീപം കോടതിയിലേക്ക് പോകുന്ന റോഡിന് ഇരുവശവും വാഹനങ്ങള്‍ കൂട്ടിയിട്ടുണ്ട്.
വിദ്യാനഗര്‍ ഉപഭോക്തൃകോടതിക്ക് പോകുന്ന വഴിയിലെ ഇരുഭാഗത്തും തുരുമ്പിച്ച വാഹനങ്ങളുണ്ട്. അനധികൃതമായി മണ്ണും മണലും കടത്തുന്നതിനിടെ പിടിയിലായ ലോറികളാണ് ഏറെയുമുള്ളത്. ഇത്തരം ലോറികള്‍ തുരുമ്പിച്ച് നശിച്ചുകൊണ്ടിരിക്കുന്നതിന് പുറമെ മണലിലും മണ്ണിലും ചെടികള്‍ വളര്‍ന്ന് പന്തലിക്കുകയും ചെയ്തിട്ടുണ്ട്. കേസുകള്‍ നീണ്ടുപോകുന്നതിനാല്‍ ബന്ധപ്പെട്ട വാഹനങ്ങളും വര്‍ഷങ്ങളോളം അവിടെ തന്നെ നില കൊള്ളുന്നു.

Related Articles
Next Story
Share it