അപകടം അരികെ; നഗരത്തിലെ റോഡുകളില്‍ നിരവധി ചതിക്കുഴികള്‍

കാസര്‍കോട്: തിരക്കേറിയ കാസര്‍കോട് നഗരത്തിലെ മിക്ക റോഡുകളിലും ചെറുതും വലുതുമായ നിരവധി ചതിക്കുഴികള്‍. നഗരത്തിലെ മിക്ക പോക്കറ്റ് റോഡുകളിലും ഇതേ അവസ്ഥയാണ്. മഴക്കാലത്തിന് ഏതാനും മാസം മുമ്പ് കുഴികള്‍ അടച്ചതും റീ ടാറിംഗ് നടത്തിയതുമായ റോഡുകള്‍ വരെ തകര്‍ന്നു കിടക്കുകയാണ്. പലേടത്തും ചതിക്കുഴികള്‍ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍ പെടുന്നത് പതിവായി. ആയിരകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചന്ദ്രഗിരി ജംഗ്ഷന്‍ മുതലുള്ള കെ.എസ്.ഡി.പി റോഡിലുള്ളത് ചെറുതും വലുതുമായ ഒട്ടേറെ കുഴികള്‍. ഇവിടെ റോഡ് ഏതാണ്ട് തകര്‍ന്നു എന്നുപറയാം. […]

കാസര്‍കോട്: തിരക്കേറിയ കാസര്‍കോട് നഗരത്തിലെ മിക്ക റോഡുകളിലും ചെറുതും വലുതുമായ നിരവധി ചതിക്കുഴികള്‍. നഗരത്തിലെ മിക്ക പോക്കറ്റ് റോഡുകളിലും ഇതേ അവസ്ഥയാണ്. മഴക്കാലത്തിന് ഏതാനും മാസം മുമ്പ് കുഴികള്‍ അടച്ചതും റീ ടാറിംഗ് നടത്തിയതുമായ റോഡുകള്‍ വരെ തകര്‍ന്നു കിടക്കുകയാണ്. പലേടത്തും ചതിക്കുഴികള്‍ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍ പെടുന്നത് പതിവായി. ആയിരകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചന്ദ്രഗിരി ജംഗ്ഷന്‍ മുതലുള്ള കെ.എസ്.ഡി.പി റോഡിലുള്ളത് ചെറുതും വലുതുമായ ഒട്ടേറെ കുഴികള്‍. ഇവിടെ റോഡ് ഏതാണ്ട് തകര്‍ന്നു എന്നുപറയാം. വലിയ കുഴികള്‍ ഉണ്ടെന്ന് അധികൃതര്‍ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. രാത്രി ഈ ഭാഗത്ത് വെളിച്ചക്കുറവ് കാരണം കുഴികളില്‍ വീണ് വലിയ അപകടം സംഭവിക്കാന്‍ സാധ്യതയേറി. ഏതാനും മാസം മുമ്പ് തകര്‍ന്ന കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടിരുന്നു. കൂടെയുള്ള സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി. ഈ സംഭവത്തിന് ശേഷം അധികൃതര്‍ കുഴികള്‍ അടച്ചിരുന്നു. എന്നാല്‍ മഴ എത്തിയതോടെ റോഡ് വീണ്ടും തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടു. പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലും റോഡ് തകര്‍ന്നിരിക്കുകയാണ്. ഇവിടെ കൂടെകൂടെ റോഡ് തകരുന്നതിനാല്‍ ഇന്റര്‍ലോക്ക് പാകിയിട്ടുണ്ട്. അശാസ്ത്രീയമായ രീതിയില്‍ അറ്റകുറ്റപണിയും റീ ടാറിംഗും നടത്തുന്നതാണ് റോഡ് പെട്ടെന്ന് തകരാന്‍ കാരണമാവുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. കുഴികളില്‍ മഴവെള്ളം നിറയുന്നതിനാല്‍ ദീര്‍ഘദൂര യാത്രികര്‍ക്ക് ഇത് ശ്രദ്ധയില്‍പെടാതെ അപകടത്തില്‍ പെടുന്നു. വലിയ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് പലപ്പോഴും നമ്മുടെ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാറുള്ളത്. ഇത്തരം അനാസ്ഥ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

Related Articles
Next Story
Share it