നെഞ്ചുരുകി കേരളം അര്‍ജുനെ ഏറ്റുവാങ്ങി
വിലാപയാത്ര കടന്നുപോയത് കാസര്‍കോട് വഴി, കലക്ടറും എസ്.പിയും പുഷ്പചക്രം അര്‍പ്പിച്ചു;പുലര്‍ച്ചെ 2.30നും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തി കാസര്‍കോട്/കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കര്‍ണാടക അതിര്‍ത്തി കടന്ന് ഇന്ന് പുലര്‍ച്ചെ കേരളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ചെറുമഴയെ പോലും വകവെക്കാതെ കാത്തിരുന്ന നിരവധി പേര്‍ നിറകണ്ണുകളോടെ അന്തിമോപചാരം അര്‍പ്പിച്ചു. തലപ്പാടി വഴി പുലര്‍ച്ചെ 2.20ന് അര്‍ജുനെയും വഹിച്ചുള്ള ആംബുലന്‍സ് കാസര്‍കോട് എത്തിയത്. തലപ്പാടിയില്‍ കേരള പൊലീസ് മൃതദേഹം ഏറ്റുവാങ്ങി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് […]

വിലാപയാത്ര കടന്നുപോയത് കാസര്‍കോട് വഴി, കലക്ടറും എസ്.പിയും പുഷ്പചക്രം അര്‍പ്പിച്ചു;
പുലര്‍ച്ചെ 2.30നും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തി
കാസര്‍കോട്/കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കര്‍ണാടക അതിര്‍ത്തി കടന്ന് ഇന്ന് പുലര്‍ച്ചെ കേരളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ചെറുമഴയെ പോലും വകവെക്കാതെ കാത്തിരുന്ന നിരവധി പേര്‍ നിറകണ്ണുകളോടെ അന്തിമോപചാരം അര്‍പ്പിച്ചു. തലപ്പാടി വഴി പുലര്‍ച്ചെ 2.20ന് അര്‍ജുനെയും വഹിച്ചുള്ള ആംബുലന്‍സ് കാസര്‍കോട് എത്തിയത്. തലപ്പാടിയില്‍ കേരള പൊലീസ് മൃതദേഹം ഏറ്റുവാങ്ങി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയും അടക്കമുള്ള ജില്ലാ വരണാധികാരികള്‍ നേരത്തെ തന്നെ എത്തി കാത്തിരിക്കുന്നുണ്ടായിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി കെ.എ ഹനീഫ് അടക്കമുള്ളവരും ഉണ്ടായിരുന്നു. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ നൈറ്റ് ടാക്‌സി ഡ്രൈവര്‍മാരും മരണത്തിലും കേരളം നെഞ്ചിലേറ്റിയ, ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത അര്‍ജുന്‍ എന്ന ലോറി ഡ്രൈവറെ മൃതദേഹം ഒരുനോക്ക് കാണാന്‍ കൂട്ടമായി കാത്തിരിക്കുന്നുണ്ടായിരുന്നു. സിനിമാ തീയേറ്ററുകളില്‍ നിന്ന് മടങ്ങുകയായിരുന്നവരും, ഇതുവഴി തങ്ങളുടെ പ്രിയപ്പെട്ട അര്‍ജുന്റെ മൃതദേഹം കടന്നുപോകുന്നുണ്ടെന്നറിഞ്ഞ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തിരുന്നു.
ആംബുലന്‍സും പിന്നാലെ ഏതാനും വാഹനങ്ങളും എത്തിച്ചേര്‍ന്നു. അര്‍ജുന് വേണ്ടിയുള്ള തിരച്ചിലുകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ച എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍, ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേ, അര്‍ജുന്റെ ഏതാനും ബന്ധുക്കള്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. പുതിയ ബസ്സ്റ്റാന്റില്‍ എത്തിച്ച മൃതദേഹത്തില്‍ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പുഷ്പചക്രം അര്‍പ്പിച്ചു. ഓട്ടോ ഡ്രൈവര്‍മാരും റീത്ത് സമര്‍പ്പിച്ചു. 20 മിനിട്ടോളം ഇവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ജില്ലാ കലക്ടറും എസ്.പിയും എ.കെ.എം അഷ്‌റഫിനോട് വിരങ്ങളെല്ലാം ചോദിച്ചറിയുന്നുണ്ടായിരുന്നു.
പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു.
ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വെച്ച് മന്ത്രി എ.കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
ഏഴരയോടെ മുമ്പ് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നില്‍ എത്തി. ലോറി ഓണേര്‍സ് അസോസിയേഷന്റെയും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിലാപയാത്രയായി മൃതദേഹം കണ്ണാടിക്കലില്‍ എത്തിച്ചു. അര്‍ജുന്റെ വീട്ടിലെത്തിച്ച മൃതദേഹം ആദ്യം ബന്ധുക്കള്‍ക്ക് മാത്രമായി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വിട്ടുകൊടുത്തു. പിന്നീട് നാട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും ആദരമര്‍പ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം ഇന്ന് നടക്കും.