വയനാട്ടിലെ ദുരന്ത ഭൂമിയില്‍ സാന്ത്വനവുമായി കാസര്‍കോട്ട് നിന്ന് നിരവധി പേര്‍
കാഞ്ഞങ്ങാട്: വയനാട്ടിലെ ചതുപ്പിലും ചെളിയിലുംപെട്ടവരെ തിരയുന്ന സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഊണും ഉറക്കവുമൊഴിച്ച് ജില്ലയിലെയും സന്നദ്ധ പ്രവര്‍ത്തകര്‍. കാസര്‍കോട്ടുകാരായ നൂറോളം പ്രവര്‍ത്തകരാണ് സന്നദ്ധ സേവകരായി ഉരുളെടുത്ത മണ്ണില്‍ ജീവന്‍ പണയം വെച്ച് തിരച്ചില്‍ ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത്. തളങ്കര, കാഞ്ഞങ്ങാട്, ആറങ്ങാടി, മഞ്ചേശ്വരം, മാങ്ങാട്, ചെര്‍ക്കള, ഉദുമ, ചട്ടഞ്ചാല്‍ തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യുവാക്കളാണ് സൈനികരെയും അഗ്‌നിരക്ഷാ സേനാംഗങ്ങളെയും സഹായിക്കാന്‍ വയനാട്ടിലുള്ളത്. ദുരന്തം നടന്നതിന്റെ പിറ്റേദിവസം തന്നെ ഇവര്‍ വയനാട്ടിലെത്തിയിരുന്നു. ജില്ലയില്‍ നിരവധി […]

കാഞ്ഞങ്ങാട്: വയനാട്ടിലെ ചതുപ്പിലും ചെളിയിലുംപെട്ടവരെ തിരയുന്ന സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഊണും ഉറക്കവുമൊഴിച്ച് ജില്ലയിലെയും സന്നദ്ധ പ്രവര്‍ത്തകര്‍. കാസര്‍കോട്ടുകാരായ നൂറോളം പ്രവര്‍ത്തകരാണ് സന്നദ്ധ സേവകരായി ഉരുളെടുത്ത മണ്ണില്‍ ജീവന്‍ പണയം വെച്ച് തിരച്ചില്‍ ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത്. തളങ്കര, കാഞ്ഞങ്ങാട്, ആറങ്ങാടി, മഞ്ചേശ്വരം, മാങ്ങാട്, ചെര്‍ക്കള, ഉദുമ, ചട്ടഞ്ചാല്‍ തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യുവാക്കളാണ് സൈനികരെയും അഗ്‌നിരക്ഷാ സേനാംഗങ്ങളെയും സഹായിക്കാന്‍ വയനാട്ടിലുള്ളത്. ദുരന്തം നടന്നതിന്റെ പിറ്റേദിവസം തന്നെ ഇവര്‍ വയനാട്ടിലെത്തിയിരുന്നു. ജില്ലയില്‍ നിരവധി കാരുണ്യ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ യുവാക്കളാണിവര്‍. ജില്ലയില്‍ തന്നെ പല ദുരന്ത മുഖങ്ങളിലും രക്ഷകരായെത്തുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളാണ് വയനാട്ടിലെ ദുരന്തഭൂമിയിലുള്ളത്.