സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം തുടരുന്ന ദയാബായിക്ക് പിന്തുണയുമായി നിരവധി സംഘടനകളും നേതാക്കളും
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് പിന്തുണയേറുന്നു. നിരവധി രാഷ്ട്രീയപാര്‍ട്ടികളും യുവജന സംഘടനകളും മറ്റ് സംഘടനകളും ദയാബായിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ്. ദയാബായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് നിരാഹാരസമരം അവസാനിപ്പിക്കാനുള്ള ഇടപെടല്‍ നടത്തണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇന്നലെ ദയാബായിക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍.ഡി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്ലിംലീഗ്, […]

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് പിന്തുണയേറുന്നു. നിരവധി രാഷ്ട്രീയപാര്‍ട്ടികളും യുവജന സംഘടനകളും മറ്റ് സംഘടനകളും ദയാബായിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ്. ദയാബായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് നിരാഹാരസമരം അവസാനിപ്പിക്കാനുള്ള ഇടപെടല്‍ നടത്തണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇന്നലെ ദയാബായിക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍.ഡി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്ലിംലീഗ്, യൂത്ത് ലീഗ്, ബി.ജെ.പി തുടങ്ങി വിവിധ രാഷ്ട്രീയസംഘടനകളും സാമൂഹ്യസാംസ്‌കാരിക സംഘടനകളും ദയാബായിയുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ മുന്‍നിര നേതാക്കളെല്ലാം സമരപ്പന്തല്‍ സന്ദര്‍ശിച്ച് ദയാബായിയെ പിന്തുണ അറിയിച്ചുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം.കെ മുനീര്‍ തുടങ്ങിയവര്‍ ദയാബായിയെ കാണുകയും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സമരത്തെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും ദയാബായി ഉന്നയിച്ച ആവശ്യങ്ങളോട് മുഖം തിരിക്കുകയാണെന്നുമുള്ള ആക്ഷേപം ശക്തമാണ്.