മിന്നല്‍ പ്രളയവും മണ്ണൊലിച്ചിലും; ഭൂട്ടാനില്‍ 10 പേര്‍ മരിച്ചു, നേപ്പാളില്‍ ഏഴ് പേരെ കാണാതായി; നിരവധി പേര്‍ക്ക് പരിക്ക്
കാഠ്മണ്ഡു: ഭൂട്ടാനിലും നേപ്പാളിലും മിന്നല്‍പ്രളയത്തില്‍ നിരവധി പേരെ കാണാതായി. ഭൂട്ടാനില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നേപ്പാളില്‍ ഏഴ് പേരെ കാണാതായി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നേപ്പാളിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലും ടിബറ്റന്‍ അതിര്‍ത്തിയിലും വെള്ളപ്പൊക്കം ബാധിച്ചു. നേപ്പാളില്‍ കാണാതായവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സിന്ധുപാല്‍ചൗക്കിലെ ജില്ലാ അഡ്മിനിസ്ട്രേഷന്‍ ഓഫിസര്‍ അരുണ്‍ പൊഖ്റിയലാണ് ഇന്ത്യക്കാരും കാണാതായവരില്‍ ഉള്‍പ്പെടുന്ന വിവരം സ്ഥിരീകരിച്ചത്. മിന്നല്‍ പ്രളയത്തിനു പിന്നാലെ പ്രദേശത്ത് കനത്ത മഴയും ഉണ്ടായി. കാണാതായവരില്‍ മൂന്ന് […]

കാഠ്മണ്ഡു: ഭൂട്ടാനിലും നേപ്പാളിലും മിന്നല്‍പ്രളയത്തില്‍ നിരവധി പേരെ കാണാതായി. ഭൂട്ടാനില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നേപ്പാളില്‍ ഏഴ് പേരെ കാണാതായി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നേപ്പാളിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലും ടിബറ്റന്‍ അതിര്‍ത്തിയിലും വെള്ളപ്പൊക്കം ബാധിച്ചു. നേപ്പാളില്‍ കാണാതായവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
സിന്ധുപാല്‍ചൗക്കിലെ ജില്ലാ അഡ്മിനിസ്ട്രേഷന്‍ ഓഫിസര്‍ അരുണ്‍ പൊഖ്റിയലാണ് ഇന്ത്യക്കാരും കാണാതായവരില്‍ ഉള്‍പ്പെടുന്ന വിവരം സ്ഥിരീകരിച്ചത്. മിന്നല്‍ പ്രളയത്തിനു പിന്നാലെ പ്രദേശത്ത് കനത്ത മഴയും ഉണ്ടായി. കാണാതായവരില്‍ മൂന്ന് പേര്‍ ചൈനക്കാരാണ്. ചൈനയിലെ ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സിന്ധുപാല്‍ചൗക്ക് ജില്ലയില്‍ രാത്രിയില്‍ പെയ്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുകയായിരുന്നുവെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ ദില്‍ കുമാര്‍ തമാങ് പറഞ്ഞു.
ഹിമാലയത്തില്‍ മഞ്ഞുരുകിയാവാം മിന്നല്‍ പ്രളയത്തിനു കാരണമെന്നാണ് കരുതുന്നത്. മിന്നല്‍ പ്രളയത്തോടെ മെലാമുച്ഛി പ്രദേശത്ത് ചെളിയും മണ്ണും അടിഞ്ഞിട്ടുണ്ട്. പ്രദേശത്തുനിന്ന് 200ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നവരെയാണ് മിന്നല്‍ പ്രളയത്തില്‍ കാണാതായത്. ഭൂട്ടാനില്‍ തലസ്ഥാനമായ തിംഫുവിന് വടക്ക് 60 കിലോമീറ്റര്‍ (37 മൈല്‍) അകലെയാണ് വെള്ളപ്പൊക്കമുണ്ടായത്. വിദൂര പര്‍വത പ്രദേശത്തെ ലയയ്ക്കടുത്തുള്ള ക്യാമ്പ് ഒഴുകിപ്പോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.