കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പല ഡ്രൈവര്‍മാരും അവധിയില്‍; ജോലിയിലുള്ളത് 130 പേര്‍ മാത്രം; കൂടുതല്‍ സര്‍വീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു

കാസര്‍കോട്: കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ 219 ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നിടത്ത് നിലവിലുള്ളത് 130 ഡ്രൈവര്‍മാര്‍ മാത്രം. പല ഡ്രൈവര്‍മാരും അവധിയിലാണ്. ഏതാനും ഡ്രൈവര്‍മാര്‍ ഡെപ്യൂട്ടേഷനിലുമാണ്. നിലവില്‍ മംഗളൂരു റൂട്ടില്‍ 21 ബസുകളും കര്‍ണാടക പുത്തൂര്‍ റൂട്ടിലും സുള്ള്യ റൂട്ടിലും നാല് ബസുകള്‍ വീതമാണ് സര്‍വീസ് നടത്തുന്നത്. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഭാഗങ്ങളിലേക്കായി 34 സര്‍വീസുകളുമുണ്ട്. നേരത്തെയുണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിത്തുറച്ച് 60 ശതമാനം സര്‍വീസ് മാത്രമാണ് നിലവില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വരുമാനത്തില്‍ വലിയ വര്‍ധവുണ്ടായി. നേരത്തെ ബംഗളൂരുവിലേക്ക് രണ്ടുബസുകള്‍ സര്‍വീസ് […]

കാസര്‍കോട്: കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ 219 ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നിടത്ത് നിലവിലുള്ളത് 130 ഡ്രൈവര്‍മാര്‍ മാത്രം. പല ഡ്രൈവര്‍മാരും അവധിയിലാണ്. ഏതാനും ഡ്രൈവര്‍മാര്‍ ഡെപ്യൂട്ടേഷനിലുമാണ്. നിലവില്‍ മംഗളൂരു റൂട്ടില്‍ 21 ബസുകളും കര്‍ണാടക പുത്തൂര്‍ റൂട്ടിലും സുള്ള്യ റൂട്ടിലും നാല് ബസുകള്‍ വീതമാണ് സര്‍വീസ് നടത്തുന്നത്. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഭാഗങ്ങളിലേക്കായി 34 സര്‍വീസുകളുമുണ്ട്. നേരത്തെയുണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിത്തുറച്ച് 60 ശതമാനം സര്‍വീസ് മാത്രമാണ് നിലവില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വരുമാനത്തില്‍ വലിയ വര്‍ധവുണ്ടായി. നേരത്തെ ബംഗളൂരുവിലേക്ക് രണ്ടുബസുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും ലോക്ഡൗണ്‍ ഒഴിവാക്കിയ ശേഷം ബംഗളൂരു സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. നവരാത്രി സീസണില്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവ് മൂലം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ കര്‍ണാടക എസ്.ആര്‍.ടി.സിയുടെ ബസ് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ യാത്രക്കാര്‍ കുറവാണ്. അവധിയില്‍ പോയ ഡ്രൈവര്‍മാരെ തിരിച്ചുവിളിച്ച് കെ.എസ്.ആര്‍.ടി.സി ബസിനെ മാത്രം ആശ്രയിക്കുന്ന മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Related Articles
Next Story
Share it