അധികമാരുമറിഞ്ഞില്ല; തളങ്കര കാക്കായുടെ വിയോഗം
നല്ല വെളുത്ത മനുഷ്യന്‍.. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം... കാണുന്നവരുടെ മുന്നില്‍ എത്തിയാല്‍...മോനു, ആബ മോനു.... പൈസ.... മോനു... ഇത് തളങ്കരക്കാരുടെ കാക്ക. സ്വന്തം കാക്ക എന്ന് പറയുന്നതാവും ശരി. പവിത്രമായ തളങ്കര മാലിക് ദീനാര്‍ പള്ളി-ദര്‍ഗ പരിസരങ്ങളിലും തളങ്കരയിലെ മറ്റു സ്ഥലങ്ങളിലുമെല്ലാം കാണുന്ന കാക്കാ പെട്ടന്നങ്ങു മറഞ്ഞു പോയിരിക്കുന്നു. കഴിഞ്ഞ ദിവസം വന്ന വിയോഗ വാര്‍ത്ത തളങ്കരയിലെ വലുപ്പചെറുപ്പമില്ലാതെ എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. കുടുംബത്തിലില്ലെങ്കിലും ഒരംഗം പോലെ കാക്ക ഈ പരിസരത്തൊക്കെയുണ്ടായിരുന്നു. ചെറുപ്പം മുതല്‍ തൊട്ട് തന്നെ കാണുന്ന […]
നല്ല വെളുത്ത മനുഷ്യന്‍.. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം... കാണുന്നവരുടെ മുന്നില്‍ എത്തിയാല്‍...മോനു, ആബ മോനു.... പൈസ.... മോനു... ഇത് തളങ്കരക്കാരുടെ കാക്ക. സ്വന്തം കാക്ക എന്ന് പറയുന്നതാവും ശരി. പവിത്രമായ തളങ്കര മാലിക് ദീനാര്‍ പള്ളി-ദര്‍ഗ പരിസരങ്ങളിലും തളങ്കരയിലെ മറ്റു സ്ഥലങ്ങളിലുമെല്ലാം കാണുന്ന കാക്കാ പെട്ടന്നങ്ങു മറഞ്ഞു പോയിരിക്കുന്നു. കഴിഞ്ഞ ദിവസം വന്ന വിയോഗ വാര്‍ത്ത തളങ്കരയിലെ വലുപ്പചെറുപ്പമില്ലാതെ എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. കുടുംബത്തിലില്ലെങ്കിലും ഒരംഗം പോലെ കാക്ക ഈ പരിസരത്തൊക്കെയുണ്ടായിരുന്നു. ചെറുപ്പം മുതല്‍ തൊട്ട് തന്നെ കാണുന്ന […]
നല്ല വെളുത്ത മനുഷ്യന്‍.. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം... കാണുന്നവരുടെ മുന്നില്‍ എത്തിയാല്‍...മോനു, ആബ മോനു.... പൈസ.... മോനു...
ഇത് തളങ്കരക്കാരുടെ കാക്ക. സ്വന്തം കാക്ക എന്ന് പറയുന്നതാവും ശരി. പവിത്രമായ തളങ്കര മാലിക് ദീനാര്‍ പള്ളി-ദര്‍ഗ പരിസരങ്ങളിലും തളങ്കരയിലെ മറ്റു സ്ഥലങ്ങളിലുമെല്ലാം കാണുന്ന കാക്കാ പെട്ടന്നങ്ങു മറഞ്ഞു പോയിരിക്കുന്നു. കഴിഞ്ഞ ദിവസം വന്ന വിയോഗ വാര്‍ത്ത തളങ്കരയിലെ വലുപ്പചെറുപ്പമില്ലാതെ എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. കുടുംബത്തിലില്ലെങ്കിലും ഒരംഗം പോലെ കാക്ക ഈ പരിസരത്തൊക്കെയുണ്ടായിരുന്നു.
ചെറുപ്പം മുതല്‍ തൊട്ട് തന്നെ കാണുന്ന അദ്ദേഹം കൂടുതല്‍ സംസാരിക്കാറില്ല. കര്‍ണാടക ഉള്ളാള്‍ സ്വദേശിയാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അവിടെ സംസാരിക്കുന്ന 'മലയാളവും കന്നഡയും കലര്‍ന്ന നമ്മള്‍ പറയുന്ന 'നക്ക് നിക്ക്'ഭാഷ സംസാരിക്കും. കാക്കാ, 'ചോറ് ബൈച്ച...' എന്ന് ചോദിച്ചാല്‍ തലയാട്ടും പിന്നെ വീണ്ടും തലചൊറിഞ്ഞ് മോനു.. എന്ന വിളിയും. പലരും നല്‍കുന്ന നാണയ തുട്ടുകള്‍.. മാലിക് ദീനാര്‍ ദര്‍ഗയില്‍ വരുന്ന വിവിധ ദേശക്കാര്‍ അവരെല്ലാം നല്‍കുന്ന ചില്ലറകള്‍ പെറുക്കി കൂട്ടും. തളങ്കരയിലെ യുവാക്കള്‍ സ്‌നേഹത്തോടെ വിളിച്ച് ഭക്ഷണം വാങ്ങി കൊടുക്കും. വെള്ള ഷര്‍ട്ടും തുണിയും അകത്തിട്ടിരിക്കുന്ന വലിയ ട്രൗസര്‍ പുറത്തേക്ക് കാണുന്ന രീതിയില്‍ തുണി മാടി കുത്തും. അതാണ് കാക്കാന്റെ വേഷം. തളങ്കര ഗവ. മുസ്ലീം ഹൈസ്‌ക്കൂളില്‍ ടൂര്‍ണ്ണമെന്റ് ഉണ്ടായാല്‍ കാക്കാക്ക് വിശ്രമമില്ല. വളരെ ആവേശമാണ്.
മുസ്ലീം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ ഇന്റര്‍വെല്‍ സമയത്ത് റോഡിലുണ്ടാവും. ഞങ്ങള്‍ 10 പൈസക്ക് ഐസ് വാങ്ങി നുണയുമ്പോഴും അടുത്ത് വരും. ഒരിക്കല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നേയും കോളിയാട് മുഹമ്മദിനേയും ക്ലാസില്‍ വികൃതി കാട്ടിയതിനെ തുടര്‍ന്ന് പുറത്താക്കി. കുറേ സമയം കഴിഞ്ഞിട്ടും ക്ലാസില്‍ കയറ്റിയില്ല. സ്‌കൂളിന് ഗെയിറ്റുണ്ടെങ്കിലും തുറന്നിടും. ഞങ്ങള്‍ രണ്ട് പേരും റോഡിലേക്കിറങ്ങി. അതാ തൊട്ട് മുന്നില്‍ കാക്കാ, ചിരിച്ചു കൊണ്ട് വരുന്നു. മോനു, പോ, പോ, സക്കുളിനെ ചൂണ്ടി കാട്ടി, ആബ, പോ... ക്ലാസില്‍ പോകാനാണ് ഞങ്ങളോട് അദ്ദേഹം പറഞ്ഞത്, ഞങ്ങള്‍ വേഗം കോമ്പൗണ്ടില്‍ കയറി. കാക്കാക്കും ഞങ്ങള്‍ പഠിക്കണമെന്നും ഉഴപ്പി നടക്കരുതെന്നും ആഗ്രഹമുണ്ടായിരുന്നു.
ഒരിക്കലും മുഷിഞ്ഞ വസ്ത്രവുമായി അദ്ദേഹം നടന്നിട്ടില്ല. വൃത്തിയും വെടിപ്പുമായുള്ള നടത്തം. ചരിത്രമുറങ്ങുന്ന തളങ്കര മാലിക് ദീനാര്‍ പള്ളിയുടെ ഓരത്ത് എപ്പോഴുമുണ്ടാകും. ചില നേരങ്ങളില്‍ വലിയ മരത്തണലില്‍ മയങ്ങുന്നത് കാണാം. ഉള്ളാള്‍ ദര്‍ഗയുടെ മഹത്വവും അറിയാം. അത് കൂടുതല്‍ വര്‍ണിക്കാതെ പറയും. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തുന്നവര്‍ കാക്കായെ കാണുമ്പോള്‍ എന്തെങ്കിലും നല്‍കും. അപ്പോള്‍ ആ മുഖം വിടരും. കുറേ നാളുകള്‍ അദ്ദേഹത്തെ കണ്ടിരുന്നില്ല. നാട്ടില്‍ പോയതായിരിക്കാം. പക്ഷേ, കാതില്‍ എത്തിയത് വിയോഗ വാര്‍ത്തയായിരുന്നു. തളങ്കരയെയും തളങ്കരക്കാരേയും ഏറേ സ്‌നേഹിച്ച തളങ്കരയുടെ സ്വന്തം കാക്കായുടെ മരണം അധികമാരും അറിഞ്ഞില്ല.. മഗ്ഫിറത്ത് നല്‍കട്ടെ..