ഇരുട്ടിന് മേല്‍ വെളിച്ചം പകര്‍ന്ന് അസ്രീ ഗ്രൂപ്പ്; അകക്കണ്ണിന്‍ കാഴ്ച്ചയില്‍ നിര്‍മ്മിച്ചത് നിരവധി സൈക്കിളുകള്‍

വിദ്യാനഗര്‍: കാഴ്ച നഷ്ടപ്പെട്ടവരുടെ ഇരുട്ടിന് മേല്‍ പ്രകാശം പരത്തുകയാണ്, അവശതയനുഭവിക്കുന്ന അനേകര്‍ക്ക് താങ്ങായി വര്‍ത്തിക്കുന്ന വിദ്യാനഗറിലെ അസ്രീ ഗ്രൂപ്പ്. ജന്മനാ കാഴ്ച ഇല്ലാത്ത നിരവധി ആളുകളുടെ ഉപജീവനത്തിനായി വിദ്യാനഗര്‍ വ്യവസായ പാര്‍ക്കില്‍ സ്വയം തൊഴില്‍ യൂണിറ്റിന് തുടക്കം കുറിച്ചാണ് അസ്രീ ഗ്രൂപ്പ് കരുണയുടെ പുതിയ വാതായനം തുറന്നുവെച്ചത്. കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് സ്വയം തൊഴില്‍ നല്‍കി പ്രകാശപൂര്‍ണമായ ഭാവിജീവിതം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് അസ്രീ ഗ്രൂപ്പ് വ്യവസായ പാര്‍ക്കില്‍ കൈത്തൊഴില്‍ യൂണിറ്റിന് തുടക്കം കുറിച്ചത്. ഇവിടെ കാഴ്ച പരിമിതര്‍ നിര്‍മ്മിച്ച […]

വിദ്യാനഗര്‍: കാഴ്ച നഷ്ടപ്പെട്ടവരുടെ ഇരുട്ടിന് മേല്‍ പ്രകാശം പരത്തുകയാണ്, അവശതയനുഭവിക്കുന്ന അനേകര്‍ക്ക് താങ്ങായി വര്‍ത്തിക്കുന്ന വിദ്യാനഗറിലെ അസ്രീ ഗ്രൂപ്പ്. ജന്മനാ കാഴ്ച ഇല്ലാത്ത നിരവധി ആളുകളുടെ ഉപജീവനത്തിനായി വിദ്യാനഗര്‍ വ്യവസായ പാര്‍ക്കില്‍ സ്വയം തൊഴില്‍ യൂണിറ്റിന് തുടക്കം കുറിച്ചാണ് അസ്രീ ഗ്രൂപ്പ് കരുണയുടെ പുതിയ വാതായനം തുറന്നുവെച്ചത്. കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് സ്വയം തൊഴില്‍ നല്‍കി പ്രകാശപൂര്‍ണമായ ഭാവിജീവിതം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് അസ്രീ ഗ്രൂപ്പ് വ്യവസായ പാര്‍ക്കില്‍ കൈത്തൊഴില്‍ യൂണിറ്റിന് തുടക്കം കുറിച്ചത്. ഇവിടെ കാഴ്ച പരിമിതര്‍ നിര്‍മ്മിച്ച സൈക്കിളിന്റെ ആദ്യ വിതരണോദ്ഘാടനം ഇന്നലെ നടന്നു. അസ്രീയുടെ സാരഥികളടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ നിര്‍മ്മാണ യൂണിറ്റിലെ ജീവനക്കാരന്‍ സാദിഖാണ് സൈക്കിള്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അസ്രീ ഗ്രൂപ്പ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് അടക്കമുള്ളവര്‍ സംബന്ധിച്ചു.
ജില്ലയിലെ തന്നെ കാഴ്ച പരിമിതരായ കൂടുതല്‍ പേരെ കൈത്തൊഴില്‍ നിര്‍മ്മാണത്തിലേക്ക് ആകര്‍ഷിച്ച് അവരുടെ ഭാവിജീവിതം സന്തോഷകരമാക്കാനാണ് അസ്രീ ഗ്രൂപ്പ് കൈത്തൊഴില്‍ യൂണിറ്റ് തുറന്നത്. അസ്രീ ഗ്രൂപ്പിന്റെ നിര്‍മ്മാണ യൂണിറ്റില്‍ സൈക്കിള്‍ നിര്‍മ്മാണം കൂടാതെ പേപ്പര്‍ ബാഗ്, പേന, കുട തുടങ്ങിയവയും നിര്‍മ്മിച്ച് വരുന്നു. ഈ സംരംഭം കാഴ്ച പരിമിതരായ ആളുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് അസ്രീ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Related Articles
Next Story
Share it