മന്‍സൂര്‍ വധം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പാനൂരിലെ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഷിനോസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസിലെ ആദ്യത്തെ അറസ്റ്റാണ് ഇത്. കൊലപാതകത്തെ തുടര്‍ന്ന് സി.പി.എം. ഓഫീസുകള്‍ക്ക് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 12 മുസ്ലിംലീഗ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. അതിനിടെ കണ്ണൂര്‍ കലക്ടറേറ്റില്‍ ഇന്ന് ചേര്‍ന്ന സമാധാന കമ്മിറ്റി യോഗം യു.ഡി.എഫ്. ബഹിഷ്‌കരിച്ചു. മുഴുവന്‍ കൊലയാളികളെയും അറസ്റ്റ് ചെയ്തിട്ടുമതി സമാധാന കമ്മിറ്റി എന്ന് പറഞ്ഞാണ് യു.ഡി.എഫ്. യോഗം ബഹിഷ്‌കരിച്ചത്. കൊലയാളികളെ സംരക്ഷിക്കുന്നവരുമായി ഒരു സമാധാനയോഗത്തിനും […]

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പാനൂരിലെ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഷിനോസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസിലെ ആദ്യത്തെ അറസ്റ്റാണ് ഇത്. കൊലപാതകത്തെ തുടര്‍ന്ന് സി.പി.എം. ഓഫീസുകള്‍ക്ക് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 12 മുസ്ലിംലീഗ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.
അതിനിടെ കണ്ണൂര്‍ കലക്ടറേറ്റില്‍ ഇന്ന് ചേര്‍ന്ന സമാധാന കമ്മിറ്റി യോഗം യു.ഡി.എഫ്. ബഹിഷ്‌കരിച്ചു. മുഴുവന്‍ കൊലയാളികളെയും അറസ്റ്റ് ചെയ്തിട്ടുമതി സമാധാന കമ്മിറ്റി എന്ന് പറഞ്ഞാണ് യു.ഡി.എഫ്. യോഗം ബഹിഷ്‌കരിച്ചത്. കൊലയാളികളെ സംരക്ഷിക്കുന്നവരുമായി ഒരു സമാധാനയോഗത്തിനും തങ്ങള്‍ ഇല്ലെന്ന് യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. പൊലീസ് നടപടി ഏക പക്ഷീയമെന്നും യു.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു. യോഗത്തിന് എത്തിയ നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ച സി.പി.എം. ഓഫീസുകള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എം.വി. ജയരാജന്‍ തുടങ്ങിയ നേതാക്കളാണ് ഇന്ന് രാവിലെ സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര മോന്താലില്‍ നിന്ന് പുറപ്പെട്ട ശേഷം രാത്രി 8 ഓടെയായിരുന്നു സി.പി.എം. ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
സി.പി.എം. പെരങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും ബ്രാഞ്ച് കമ്മിറ്റി ഓഫീസും ആച്ചുമുക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസും അടിച്ച് തകര്‍ത്ത് തീയിട്ടു. ഇരഞ്ഞീന്‍കീഴില്‍ ഇ.എം.എസ് സ്മാരക വായനശാലയും കൃഷ്ണപിള്ള മന്ദിരവും തീയിട്ട് നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ. പെരിങ്ങളം മേഖലാ ഖജാന്‍ജി സുഹൈലിന്റെ വീടിന് നേരെയും അക്രമണമുണ്ടായി.

Related Articles
Next Story
Share it