മന്‍സൂറിന്റെ കൊലപാതകം അന്വേഷിക്കുന്നത് സിപിഎമ്മിന്റെ 'കുഞ്ഞിരാമന്‍', നട്ടെല്ലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലീസിലില്ലെന്നും മുല്ലപ്പള്ളി രാാമചന്ദ്രന്‍

കണ്ണൂര്‍: പാനൂര്‍ കൊലപാതക കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് അന്വേഷിക്കുന്നത് സി.പി.ഐ.എമ്മിന്റെ കുഞ്ഞിരാമന്‍ ആണെന്ന് അദ്ദേഹം പരിഹസിച്ചു. നട്ടെല്ലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലീസിലില്ലെന്നും അതുകൊണ്ടാണ് അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. പാനൂര്‍ കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം. ചാടാന്‍ പറയുമ്പോള്‍ ചാടുന്ന പാവ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇസ്മഈല്‍ എന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥനില്‍ വിശ്വാസമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

കണ്ണൂര്‍: പാനൂര്‍ കൊലപാതക കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് അന്വേഷിക്കുന്നത് സി.പി.ഐ.എമ്മിന്റെ കുഞ്ഞിരാമന്‍ ആണെന്ന് അദ്ദേഹം പരിഹസിച്ചു. നട്ടെല്ലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലീസിലില്ലെന്നും അതുകൊണ്ടാണ് അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാനൂര്‍ കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം. ചാടാന്‍ പറയുമ്പോള്‍ ചാടുന്ന പാവ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇസ്മഈല്‍ എന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥനില്‍ വിശ്വാസമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Related Articles
Next Story
Share it