മന്‍സൂര്‍ കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സര്‍ക്കാര്‍; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി, രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കോഴിക്കോട്: പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ഡിവൈഎസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. തെളിവു നശിപ്പിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപട്ടികയിലുള്ളയാളെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും […]

കോഴിക്കോട്: പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ഡിവൈഎസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചത്.

ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. തെളിവു നശിപ്പിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപട്ടികയിലുള്ളയാളെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.

അതിനിടെ കേസില്‍ രണ്ടുപേര്‍ കൂടി പോലീസ് പിടിയിലായി. കേസിലെ നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കോഴിക്കോട്-കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിപ്രദേശത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇതോടെ അന്വേഷണ സംഘത്തിന്റെ പിടിയിലായവരുടെ എണ്ണം നാല് ആയി. നേരത്തെ റിമാന്‍ഡിലായ പ്രതിയില്‍ നിന്നും ലഭിച്ച മൊബൈലിലെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പോലീസ് പരിശോധിച്ചതായി സൂചനയുണ്ട്. അതിനിടെ കേസില്‍ കുറ്റാരോപിതനായ ഒരാളെ വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും കൊലപാതകമാണെന്ന ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്.

Related Articles
Next Story
Share it