നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ഥന വിഫലമാക്കി മനോജ്കുമാര്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ത്ഥന വിഫലമാക്കി മനോജ്കുമാര്‍ മരണത്തിന് കീഴടങ്ങി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കുന്നുംവയല്‍ വടക്കേവളപ്പില്‍ പി. മനോജ്കുമാറിന്റെ (38) ജീവനുവേണ്ടി നാടും കുടുംബവും പ്രാര്‍ത്ഥനയിലായിരുന്നു. ശസ്ത്രക്രിയക്കായി വലിയ തുക വേണ്ടി വന്നതിനാല്‍ നാട്ടുകാര്‍ ചികിത്സാ കമ്മറ്റി രൂപീകരിച്ച് സഹായധനം സ്വരൂപിച്ച് കുടുംബത്തെ സഹായിച്ചിരുന്നു. 15 ലക്ഷത്തോളം രൂപയാണ് മനോജ്കുമാറിന്റെ ചികിത്സക്കായി വേണ്ടിവന്നത്. വിദേശത്തുനിന്നടക്കം ധനസഹായം ലഭിച്ചിരുന്നു. പിന്നീട് ആരോഗ്യനില അല്‍പം മെച്ചപ്പെട്ട് വരുന്നതിനിടെയാണ് മനോജിനെ മരണം തട്ടിയെടുത്തത്. നവംബര്‍ […]

കാഞ്ഞങ്ങാട്: നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ത്ഥന വിഫലമാക്കി മനോജ്കുമാര്‍ മരണത്തിന് കീഴടങ്ങി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കുന്നുംവയല്‍ വടക്കേവളപ്പില്‍ പി. മനോജ്കുമാറിന്റെ (38) ജീവനുവേണ്ടി നാടും കുടുംബവും പ്രാര്‍ത്ഥനയിലായിരുന്നു. ശസ്ത്രക്രിയക്കായി വലിയ തുക വേണ്ടി വന്നതിനാല്‍ നാട്ടുകാര്‍ ചികിത്സാ കമ്മറ്റി രൂപീകരിച്ച് സഹായധനം സ്വരൂപിച്ച് കുടുംബത്തെ സഹായിച്ചിരുന്നു. 15 ലക്ഷത്തോളം രൂപയാണ് മനോജ്കുമാറിന്റെ ചികിത്സക്കായി വേണ്ടിവന്നത്. വിദേശത്തുനിന്നടക്കം ധനസഹായം ലഭിച്ചിരുന്നു. പിന്നീട് ആരോഗ്യനില അല്‍പം മെച്ചപ്പെട്ട് വരുന്നതിനിടെയാണ് മനോജിനെ മരണം തട്ടിയെടുത്തത്. നവംബര്‍ നാലിന് രാത്രി ഉറക്കത്തിനിടയിലാണ് മനോജ്കുമാറിന് മസ്തിഷ്‌ക്കാഘാതം സംഭവിച്ചത്. അന്നുമുതല്‍ മരണം വരെ അബോധാവസ്ഥയിലായിരുന്നു. മൃതദേഹം ഒടയംചാല്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അച്ഛന്‍: പരേതനായ ഇടത്തില്‍ വീട്ടില്‍ ഇ.വി നാരായണന്‍ നായര്‍. അമ്മ: പാലക്കിവീട്ടില്‍ സുമതി അമ്മ. സഹോദരിമാര്‍: മിനി പി., മായ പി.

Related Articles
Next Story
Share it