മണ്ണാര്‍ക്കാട്ട് ഹോട്ടലില്‍ തീപിടിത്തം; 2 പേര്‍ മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ടവര്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, പട്ടാമ്പി വിളയൂര്‍ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയായിരുന്നു അപകടം. നാല് നിലകളുള്ള ഹില്‍വ്യൂ ടവറില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. ലോഡ്ജിന്റെ മുകളിലത്തെ നിലയില്‍ കുടുങ്ങിയ രണ്ട് പേരാണ് മരിച്ചത്. […]

പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ടവര്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, പട്ടാമ്പി വിളയൂര്‍ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയായിരുന്നു അപകടം. നാല് നിലകളുള്ള ഹില്‍വ്യൂ ടവറില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. ലോഡ്ജിന്റെ മുകളിലത്തെ നിലയില്‍ കുടുങ്ങിയ രണ്ട് പേരാണ് മരിച്ചത്. ഇരുവരെയും ഫയര്‍ ഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഗ്‌നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു. ഫയര്‍ഫോഴ്‌സ് എത്താന്‍ ഒന്നര മണിക്കൂര്‍ വൈകിയതാണ് രണ്ട് പേരുടെ മരണത്തിന് കാരണമായതെന്ന് ഹോട്ടല്‍ ഉടമ ഫായിദ ബഷീര്‍ പറഞ്ഞു.

Related Articles
Next Story
Share it