മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കോവിഡ് മുക്തനായി

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് കോവിഡ് മുക്തനായി. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ എയിംസിലെ ട്രോമ കെയറില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരിയ ലക്ഷണങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നാണ് എയിംസ് അധികൃതര്‍ അറിയിച്ചത്. മന്‍മോഹന്‍ സിംഗ് മാര്‍ച്ച് നാല്, ഏപ്രില്‍ മൂന്ന് തീയതികളിലായി കോവാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിരുന്നു.

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് കോവിഡ് മുക്തനായി. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അദ്ദേഹത്തെ എയിംസിലെ ട്രോമ കെയറില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരിയ ലക്ഷണങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നാണ് എയിംസ് അധികൃതര്‍ അറിയിച്ചത്. മന്‍മോഹന്‍ സിംഗ് മാര്‍ച്ച് നാല്, ഏപ്രില്‍ മൂന്ന് തീയതികളിലായി കോവാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിരുന്നു.

Related Articles
Next Story
Share it