ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കാസര്‍കോട്ടെ മുന്‍ വില്ലേജ് ഓഫീസര്‍

കാസര്‍കോട്: ആത്മഹത്യ ചെയ്ത എ.ഡി.എം കെ നവീന്‍ബാബുവിന്റെ കുടുംബത്തിന് കാസര്‍കോട് ജില്ലയുമായി അടുത്ത ബന്ധം. നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ കാസര്‍കോട്ട് വില്ലേജ് ഓഫീസറായിരുന്നു. മഞ്ജുഷയുടെ അമ്മ ഡി ഓമനക്കുട്ടി പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളില്‍ ഗണിതാധ്യാപികയായിരുന്നു.അച്ഛന്‍ കരുണാകരന്‍പിളള പൊതുമരാമത്ത് വകുപ്പില്‍ ഓവര്‍സിയറായിരുന്നു. പുല്ലൂരില്‍ സ്ഥലമെടുത്ത് വീട് നിര്‍മ്മിച്ച് കുറേക്കാലം ഇവിടെയായിരുന്നു താമസം. മഞ്ജുഷ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്‌കൂളില്‍ പത്താംതരം വരെ പഠനം നടത്തിയിരുന്നു. ബി.കോമിന് നീലേശ്വരം പ്രതിഭ കോളേജിലാണ് പഠനം നടത്തിയിരുന്നത്. ഓമനക്കുട്ടി വിരമിച്ച ശേഷം […]

കാസര്‍കോട്: ആത്മഹത്യ ചെയ്ത എ.ഡി.എം കെ നവീന്‍ബാബുവിന്റെ കുടുംബത്തിന് കാസര്‍കോട് ജില്ലയുമായി അടുത്ത ബന്ധം. നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ കാസര്‍കോട്ട് വില്ലേജ് ഓഫീസറായിരുന്നു. മഞ്ജുഷയുടെ അമ്മ ഡി ഓമനക്കുട്ടി പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളില്‍ ഗണിതാധ്യാപികയായിരുന്നു.
അച്ഛന്‍ കരുണാകരന്‍പിളള പൊതുമരാമത്ത് വകുപ്പില്‍ ഓവര്‍സിയറായിരുന്നു. പുല്ലൂരില്‍ സ്ഥലമെടുത്ത് വീട് നിര്‍മ്മിച്ച് കുറേക്കാലം ഇവിടെയായിരുന്നു താമസം. മഞ്ജുഷ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്‌കൂളില്‍ പത്താംതരം വരെ പഠനം നടത്തിയിരുന്നു. ബി.കോമിന് നീലേശ്വരം പ്രതിഭ കോളേജിലാണ് പഠനം നടത്തിയിരുന്നത്. ഓമനക്കുട്ടി വിരമിച്ച ശേഷം ഇവരെല്ലാം പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു.
അച്ഛന്‍ സര്‍വ്വീസിലിരിക്കെ മരിച്ചതിനാല്‍ മഞ്ജുഷയക്ക് ക്ലര്‍ക്കായി ജോലി ലഭിച്ചിരുന്നു. പിന്നീടാണ് നവീന്‍ബാബു വിവാഹം ചെയ്തത്. വില്ലേജ് ഓഫീസറായി മഞ്ജുഷ കുറച്ചുകാലം കാസര്‍കോട്ട് സേവനമനുഷ്ഠിച്ചിരുന്നു. ജൂനിയര്‍ സൂപ്രണ്ടായി കാസര്‍കോട്ടേക്ക് വന്ന കെ നവീന്‍ബാബു പിന്നീട് ഡെപ്യൂട്ടി കലക്ടറായി ഏറെ കാലം കാസര്‍കോട്ട് ജോലി ചെയ്തു.
സ്ഥാനക്കയറ്റം ലഭിച്ചതോടെ എ.ഡി.എം ആയി കണ്ണൂരില്‍ ചുമതലയേല്‍ക്കുകയായിരുന്നു.

Related Articles
Next Story
Share it