മഞ്ജു വാര്യര്‍ 'ആയിഷ'യാവുന്നു...

മലയാളത്തിലെ പ്രിയപ്പെട്ട നടി മഞ്ജുവാര്യര്‍ 'ആയിഷ'യാവുന്നു. കാസര്‍കോട് പാണത്തൂര്‍ സ്വദേശി ആമിര്‍ പളളിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ടൈറ്റില്‍ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. ഇതിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തിറക്കിയതോടെ വൈറലായി. പ്രഥമ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ ഉത്തരദേശം വായനക്കാരുമായി പങ്കുവെക്കുന്നു. ? സിനിമയിലെത്തുന്നത് - സര്‍ഗാത്മകമായ പഠനകാലം ബളാന്തോട് ജി.എച്ച്.എസ്.എസില്‍ നിന്നും പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലാണ് ബി.എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സിന് […]

മലയാളത്തിലെ പ്രിയപ്പെട്ട നടി മഞ്ജുവാര്യര്‍ 'ആയിഷ'യാവുന്നു. കാസര്‍കോട് പാണത്തൂര്‍ സ്വദേശി ആമിര്‍ പളളിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ടൈറ്റില്‍ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. ഇതിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തിറക്കിയതോടെ വൈറലായി.
പ്രഥമ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ ഉത്തരദേശം വായനക്കാരുമായി പങ്കുവെക്കുന്നു.
? സിനിമയിലെത്തുന്നത്
- സര്‍ഗാത്മകമായ പഠനകാലം ബളാന്തോട് ജി.എച്ച്.എസ്.എസില്‍ നിന്നും പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലാണ് ബി.എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സിന് ചേരുന്നത്. ഷോര്‍ട്ട് ഫിലിം നിര്‍മാണവും നാടകവതരണവും കഥാ-കവിതാരചനയുമൊക്കെയായി കലാരംഗത്ത് സജീവമായിരുന്നു. പലതവണ സാഹിത്യപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ നിന്നും പി.ജിയും പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോട്ടെ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (സിയാസ്) ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ കോഴ്‌സിന് ചേര്‍ന്നു. സംവിധാനം ചെയ്ത ഇനു എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ ശ്രദ്ധിക്കപ്പെട്ടു. ചില സിഗ്‌നേച്ചര്‍ ഫിലിമുകളും ശ്രദ്ധേയമായി.
വഴിത്തിരിവാകുന്നത്?
സക്കരിയയുമായുള്ള സൗഹൃദം. സിയാസിലെ പൂര്‍വവിദ്യാര്‍ഥി സക്കരിയയെ പരിചയപ്പെട്ടത് സിനിമാലോകത്തേയ്ക്കുള്ള വാതില്‍ തുറന്നു. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ടെഴുതി. ഇതിനിടെ സംവിധായകനാകാനുള്ള മോഹവുമായി പലരോടും കഥകള്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. നിരാശനാകാതെ സിനിമാമോഹവുമായി മുന്നോട്ടുതന്നെ പോയി. ഇതിനിടെ സക്കരിയയുടെ രചനാസഹായിയായ ആഷിഫ് കക്കോടി തിരക്കഥയുമായി എന്നെ കാണിച്ചു. അതോടെ തന്റെ ആദ്യസിനിമ ഇത് തന്നെയെന്ന് തീരുമാനിക്കുകയായിരുന്നു. സ്‌ക്രിപ്റ്റ് കണ്ട മഞ്ജു വാര്യര്‍ സമ്മതം മൂളിയതോടെ സംവിധായക സ്വപ്‌നവും പൂവണിയുകയായിരുന്നു. സക്കരിയയാണ് നിര്‍മാണചുമതല ഏറ്റെടുത്തത്.
പരിചയസമ്പന്നരായ കലാകാരന്മാരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. എം.ജയചന്ദ്രന്‍ സംഗീതവും വിഷ്ണു ശര്‍മ ഛായാഗ്രഹണവും അപ്പു എന്‍.ഭട്ടതിരി എഡിറ്റിംഗും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു.
സഹ നിര്‍മ്മാണം ഷംസുദ്ധീന്‍ എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട് എന്നിവരാണ്. ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വസ്ത്രാലങ്കാരം: മസ്ഹര്‍ ഹംസ, ചമയം: റോണക്‌സ് സേവ്യര്‍, ശബ്ദ സംവിധാനം: ടോണി ബാബു, വരികള്‍ ബി കെ ഹരി നാരയണന്‍, സുഹൈല്‍ കോയ, നിര്‍മ്മാണ ഏകോപനം: ഗിരീഷ് അത്തോളി, നിര്‍മ്മാണ നിര്‍വ്വഹണം: റിന്നി ദിവകര്‍, ചീഫ് അസോസിയേറ്റ്: ബിനു ജി, പി.ആര്‍. ഒ: എ എസ് ദിനേഷ്. സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്.
'ആയിഷ' എന്ന പുതിയ ചിത്രത്തിന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ കാസര്‍കോട് ജില്ലയിലെ ഒരു മലയോരഗ്രാമത്തില്‍ സിനിമ മാത്രം സ്വപ്‌നം കണ്ട് നടന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതാഭിലാഷമാണ് പൂവണിയുന്നത്.

Related Articles
Next Story
Share it