നിക്ഷേപതട്ടിപ്പുകേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം സ്വദേശിയെ റിമാണ്ട് ചെയ്തു; മണിചെയിന്‍ കമ്പനി തട്ടിയെടുത്തത് 500 കോടിയിലേറെ രൂപ

കാസര്‍കോട്: പ്രിന്‍സ് ഗോള്‍ഡ് നിക്ഷേപതട്ടിപ്പു കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശി മുഹമ്മദ് ജാവേദിനെ(28) കാസര്‍കോട് ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ജാവേദിനെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. മൈക്ലബ് ട്രേഡേഴ്‌സ് എന്ന പേരില്‍ നടത്തിയ മണി ചെയിന്‍ പദ്ധതിയിലേക്ക് കാസര്‍കോട്, മംഗളൂരു പ്രദേശത്തുള്ള 453 പേരെ ജാവേദ് നേരിട്ട് ചേര്‍ത്തതായി അന്വേഷണത്തില്‍ വ്യക്തമായി. ജാവേദിന്റെ കീഴില്‍ മൊത്തം 4080 […]

കാസര്‍കോട്: പ്രിന്‍സ് ഗോള്‍ഡ് നിക്ഷേപതട്ടിപ്പു കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശി മുഹമ്മദ് ജാവേദിനെ(28) കാസര്‍കോട് ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ജാവേദിനെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
മൈക്ലബ് ട്രേഡേഴ്‌സ് എന്ന പേരില്‍ നടത്തിയ മണി ചെയിന്‍ പദ്ധതിയിലേക്ക് കാസര്‍കോട്, മംഗളൂരു പ്രദേശത്തുള്ള 453 പേരെ ജാവേദ് നേരിട്ട് ചേര്‍ത്തതായി അന്വേഷണത്തില്‍ വ്യക്തമായി. ജാവേദിന്റെ കീഴില്‍ മൊത്തം 4080 പേരിലൂടെ 47 കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ കമ്മീഷന്‍ തുകയായി 1,08,79,000 രൂപ ജാവേദിന് ലഭിച്ചതായും കേരളത്തിലെമ്പാടും ദുബായിലും ഈ തട്ടിപ്പ് പദ്ധതി വ്യാപിച്ചു കിടക്കുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. ഈ പണം ഉപയോഗിച്ച് കാസര്‍കോടും വടകരയിലും ഉള്‍പ്പെടെ പ്രിന്‍സ് ഗോള്‍ഡ് എന്നപേരില്‍ ജ്വല്ലറികളുടെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മലേഷ്യന്‍ കമ്പനി സ്‌കീം എന്ന വ്യാജേന ഏജന്റുമാര്‍ മുഖാന്തിരം മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചിരുന്നത്. ജാവേദിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഏജന്റുമാര്‍ മുഖേന നിക്ഷേപകരുടെ 500 കോടിയോളം രൂപയാണ് തട്ടിയെടുത്തത്.

Related Articles
Next Story
Share it