തലപ്പാടി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മഞ്ചേശ്വരം സ്വദേശി ഉള്ളാള്‍ പൊലീസിന്റെ പിടിയില്‍

ഉള്ളാള്‍: തലപ്പാടി തച്ചാനി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മഞ്ചേശ്വരം സ്വദേശിയെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഹൊസബെട്ടുവിലെ മുസ്തഫ(21)യെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മുസ്തഫ വഴിയില്‍ തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. മുസ്തഫക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ മുസ്തഫക്കെതിരെ 22കാരിയായ യുവതിയും ഉള്ളാള്‍ പൊലീസില്‍ പരാതി നല്‍കി. തന്റെ ശരീരത്തില്‍ മുസ്ഥതഫ ദുരുദ്ദേശപരമായി […]

ഉള്ളാള്‍: തലപ്പാടി തച്ചാനി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മഞ്ചേശ്വരം സ്വദേശിയെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഹൊസബെട്ടുവിലെ മുസ്തഫ(21)യെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മുസ്തഫ വഴിയില്‍ തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. മുസ്തഫക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ മുസ്തഫക്കെതിരെ 22കാരിയായ യുവതിയും ഉള്ളാള്‍ പൊലീസില്‍ പരാതി നല്‍കി. തന്റെ ശരീരത്തില്‍ മുസ്ഥതഫ ദുരുദ്ദേശപരമായി സ്പര്‍ശിക്കുകയും ചോദ്യം ചെയ്തപ്പോള്‍ ഓടി രക്ഷപ്പെടുകയും ചെയ്തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

Related Articles
Next Story
Share it