മൂന്ന് കവര്‍ച്ചാ കേസുകളിലെ പ്രതികളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
മഞ്ചേശ്വരം: മൂന്ന് കവര്‍ച്ചാകേസുകളിലെ പ്രതികളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഡീസല്‍ ഊറ്റിയ കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളായ കര്‍ണാടക ഹാസനിലെ കിരണ്‍ (33), കാസര്‍കോട് സ്വദേശി സുബൈര്‍ (53) എന്നിവരേയും പൈവളിഗെ ബായിക്കട്ടയിലെ അംഗന്‍വാടി കുത്തിത്തുറന്ന് ഗ്യാസ് സിലിണ്ടറും സ്റ്റൗവും ഉള്‍പ്പെടെയുള്ളവ കവര്‍ന്ന കേസിലും സമീപത്തെ ഹെല്‍ത്ത് സെന്റര്‍ കുത്തിത്തുറന്ന് കുക്കര്‍ കവര്‍ന്ന കേസിലും പ്രതിയായ കര്‍ണാടക സ്വദേശി അബ്ദുല്‍ ബഷീറി(42)നെയുമാണ് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ […]

മഞ്ചേശ്വരം: മൂന്ന് കവര്‍ച്ചാകേസുകളിലെ പ്രതികളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഡീസല്‍ ഊറ്റിയ കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളായ കര്‍ണാടക ഹാസനിലെ കിരണ്‍ (33), കാസര്‍കോട് സ്വദേശി സുബൈര്‍ (53) എന്നിവരേയും പൈവളിഗെ ബായിക്കട്ടയിലെ അംഗന്‍വാടി കുത്തിത്തുറന്ന് ഗ്യാസ് സിലിണ്ടറും സ്റ്റൗവും ഉള്‍പ്പെടെയുള്ളവ കവര്‍ന്ന കേസിലും സമീപത്തെ ഹെല്‍ത്ത് സെന്റര്‍ കുത്തിത്തുറന്ന് കുക്കര്‍ കവര്‍ന്ന കേസിലും പ്രതിയായ കര്‍ണാടക സ്വദേശി അബ്ദുല്‍ ബഷീറി(42)നെയുമാണ് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. പ്രതികള്‍ കാസര്‍കോട് സബ് ജയിലില്‍ റിമാണ്ടിലാണ്. ഇവര്‍ക്ക് മറ്റു കവര്‍ച്ചകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുന്നതിന് കോടതിയെ സമീപിക്കാനാണ് പൊലീസ് നീക്കം.