ഭിന്നശേഷി കുട്ടികള്‍ക്ക് കൗതുകമൊരുക്കി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍

കാസര്‍കോട്: സിനിമകളിലും ചിത്രങ്ങളിലും മാത്രം കണ്ട് പരിചയമുള്ള തോക്കുകളൂം ഗ്രനേഡുകളും ഷീല്‍ഡും ലോക്കപ്പും വയര്‍ലെസ് സെറ്റും നേരിട്ട് കണ്ടതോടെ കുട്ടികള്‍ക്ക് കൗതുകമടക്കാനായില്ല.സമഗ്ര ശിക്ഷാ കേരള മഞ്ചേശ്വരം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടി ഒരുക്കിയ പ്രദേശിക പഠന വിനോദയാത്രയുടെ ഭാഗമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ കാഴ്ചകളാണ് കുട്ടികള്‍ക്ക് നവ്യാനുഭവമായിമാറിയത്. പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടികളെ ചൈല്‍ഡ് ഫ്രണ്ട്‌ലി പൊലീസ് ഓഫീസറായ എ. സലീമിന്റെ നേതൃത്വത്തില്‍ വരവേറ്റു.സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീഷ്, ബൈജു എന്നിവര്‍ കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള […]

കാസര്‍കോട്: സിനിമകളിലും ചിത്രങ്ങളിലും മാത്രം കണ്ട് പരിചയമുള്ള തോക്കുകളൂം ഗ്രനേഡുകളും ഷീല്‍ഡും ലോക്കപ്പും വയര്‍ലെസ് സെറ്റും നേരിട്ട് കണ്ടതോടെ കുട്ടികള്‍ക്ക് കൗതുകമടക്കാനായില്ല.
സമഗ്ര ശിക്ഷാ കേരള മഞ്ചേശ്വരം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടി ഒരുക്കിയ പ്രദേശിക പഠന വിനോദയാത്രയുടെ ഭാഗമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ കാഴ്ചകളാണ് കുട്ടികള്‍ക്ക് നവ്യാനുഭവമായിമാറിയത്. പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടികളെ ചൈല്‍ഡ് ഫ്രണ്ട്‌ലി പൊലീസ് ഓഫീസറായ എ. സലീമിന്റെ നേതൃത്വത്തില്‍ വരവേറ്റു.
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീഷ്, ബൈജു എന്നിവര്‍ കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള തോക്കുകളും ഗ്രനേഡുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും പരിചയപ്പെടുത്തി.
എസ്.ഐ കാസിം, ജനമൈത്രി പൊലീസ് ഓഫീസര്‍ അനൂപ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളോടൊപ്പം ഫോട്ടോയെടുത്തും മിഠായികളും മധുര പലഹാരങ്ങളും ചായസല്‍ക്കാരവും നല്‍കി കുട്ടികളെ യാത്രയാക്കി.
യാത്രയുടെ ഭാഗമായി മഞ്ചേശ്വരം കെ.എസ്.ഇ.ബി ഓഫീസ്, സബ് ട്രഷറി, പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം, രാഷ്ട്ര കവി ഗോവിന്ദ പൈ സ്മാരകം, ഹാര്‍ബര്‍, ബീച്ച് എന്നിവ സന്ദര്‍ശിച്ചു.
മഞ്ചേശ്വരം ബി.ആര്‍.സി ട്രെയിനര്‍ ജി. ജോയ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ രൂപ ഡിസൂസ, റീമ, വിജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it