മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ യഥാര്‍ഥ്യമാക്കണം-എന്‍.ജി.ഒ യൂണിയന്‍

മഞ്ചേശ്വരം: മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ യഥാര്‍ഥ്യമാക്കണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ആര്‍ അജു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്പി.എ ഷെരീഫ് അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എം. സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധന്യ എസ്.ഒ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. കൃഷ്ണന്‍ എം. രക്തസാക്ഷി പ്രമേയവും അഖില്‍ ദാമോദരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് വി. ശോഭ, ബി. വിജേഷ്, കെ.വി […]

മഞ്ചേശ്വരം: മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ യഥാര്‍ഥ്യമാക്കണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ആര്‍ അജു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്പി.എ ഷെരീഫ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി എം. സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധന്യ എസ്.ഒ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. കൃഷ്ണന്‍ എം. രക്തസാക്ഷി പ്രമേയവും അഖില്‍ ദാമോദരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് വി. ശോഭ, ബി. വിജേഷ്, കെ.വി രമേശന്‍, രതീഷ് പി.ഡി, ജോസ് എം.എസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.എ ഷെരീഫ് (പ്രസി.), എം കൃഷ്ണന്‍ (വൈസ് പ്രസി.), ശാലിനി ടി (വൈസ് പ്രസി.), സുരേന്ദ്രന്‍. എം(സെക്ര.), അഖില്‍ ദാമോദരന്‍ (ജോ.സെക്ര.), നിധിന്‍ ഗോപാല്‍ (ജോ.സെക്ര.), ധന്യ എസ്.ഒ (ട്രഷ.).

Related Articles
Next Story
Share it