കെ.എം.സി.സി പെരുന്നാള്‍ പുടവ നല്‍കും

സൗദി: സൗദി കിഴക്കന്‍ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സികമ്മിറ്റി പെരുന്നാള്‍ പുടവ നല്‍കാന്‍ തീരുമാനിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും നിര്‍ധനരായ കുട്ടികള്‍ക്ക് വര്‍ഷം തോറും പെരുന്നാള്‍ പുടവ നല്‍കി വരികയാണ്. ദമ്മാം റെഡ് ടേബിള്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് ആബിദ് തങ്ങള്‍ മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ ഉപ്പള ഉദ്ഘാടനം ചെയ്തു. ഫണ്ട് സമാഹാരണത്തിന്റെ ഉദ്ഘാടനം ഇഷാക്ക് അടുക്ക ആബിദ് തങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. പെരുന്നാള്‍ അവധി കഴിഞ്ഞ് ക്രിക്കറ്റ് ടൂര്‍ണമെന്റ് […]

സൗദി: സൗദി കിഴക്കന്‍ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സികമ്മിറ്റി പെരുന്നാള്‍ പുടവ നല്‍കാന്‍ തീരുമാനിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും നിര്‍ധനരായ കുട്ടികള്‍ക്ക് വര്‍ഷം തോറും പെരുന്നാള്‍ പുടവ നല്‍കി വരികയാണ്. ദമ്മാം റെഡ് ടേബിള്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് ആബിദ് തങ്ങള്‍ മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ ഉപ്പള ഉദ്ഘാടനം ചെയ്തു. ഫണ്ട് സമാഹാരണത്തിന്റെ ഉദ്ഘാടനം ഇഷാക്ക് അടുക്ക ആബിദ് തങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. പെരുന്നാള്‍ അവധി കഴിഞ്ഞ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ ജനറല്‍ സെക്രട്ടറി അലി ബന്തിയോട്, ഫൈസല്‍ കിയൂര്‍, നിസാം ഉപ്പള, അഷ്റഫ് ഉപ്പള, എന്നിവര്‍ അടങ്ങിയ സമിതിയെ നിയോഗിച്ചു.
അലി ബന്തിയോട് സ്വാഗതവും മുനവര്‍ മഞ്ചേശ്വരം നന്ദിയും പറഞ്ഞു. മുഹമ്മദ് സി.എച്ച് മുഗു, സിദ്ദീക് മദക്കം, അബൂബക്കര്‍ സിദ്ദീഖ്, മഹ്മൂദ് ബന്തിയോട്, അന്‍ഫാല്‍ ഉപ്പള, കലന്തര്‍ കൊടിയമ്മ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it