മഞ്ചേശ്വരത്ത് എക്‌സൈസ് പരിശോധന ശക്തമാക്കി; കാറില്‍ 388 ലിറ്റര്‍ മദ്യം കടത്തിയ കേസിലെ പ്രതി റിമാണ്ടില്‍

മഞ്ചേശ്വരം: എക്‌സൈസ് സംഘം ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. മഞ്ചേശ്വരത്തും പരിസരങ്ങളിലും വ്യാപകമായ പരിശോധന. മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 388 കര്‍ണാടക, ഗോവന്‍ നിര്‍മ്മിത മദ്യവുമായി പിടിയിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മിയാപ്പദവ് കുളൂരിലെ നവീന്‍ ഷെട്ടി (39)യെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അറസ്റ്റ് ചെയ്തത്. കൈ കാട്ടിയിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് വൊര്‍ക്കാടി ആബയില്‍ വെച്ച് പിടികൂടുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോഴാണ് 288 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവും 103 ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവും […]

മഞ്ചേശ്വരം: എക്‌സൈസ് സംഘം ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. മഞ്ചേശ്വരത്തും പരിസരങ്ങളിലും വ്യാപകമായ പരിശോധന. മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 388 കര്‍ണാടക, ഗോവന്‍ നിര്‍മ്മിത മദ്യവുമായി പിടിയിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മിയാപ്പദവ് കുളൂരിലെ നവീന്‍ ഷെട്ടി (39)യെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അറസ്റ്റ് ചെയ്തത്. കൈ കാട്ടിയിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് വൊര്‍ക്കാടി ആബയില്‍ വെച്ച് പിടികൂടുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോഴാണ് 288 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവും 103 ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവും കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി കാറിനകത്തും ഡിക്കിയിലും സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആനക്കല്ല്, വൊര്‍ക്കാടി, മിയാപ്പദവ്, ചികുര്‍പാദ എന്നിവിടങ്ങളിലേക്ക് മദ്യം വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് നവീന്‍ ഷെട്ടിയെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

Related Articles
Next Story
Share it