മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ആലുവ സ്വദേശിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ആലുവ സ്വദേശിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് അലുവ സ്വദേശി സുരേഷ്‌കുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയും ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയും ചെയ്തത് തിരഞ്ഞെടുപ്പ് കേസ് മാത്രമായി പരിഗണിക്കരുതെന്നും പിന്നോക്കവിഭാഗത്തില്‍ പെട്ടയാളാണ് സുന്ദരയെന്നതിനാല്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളോടുള്ള അതിക്രമമായി കൂടി സംഭവത്തെ കാണമെന്നും […]

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ആലുവ സ്വദേശിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് അലുവ സ്വദേശി സുരേഷ്‌കുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയും ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയും ചെയ്തത് തിരഞ്ഞെടുപ്പ് കേസ് മാത്രമായി പരിഗണിക്കരുതെന്നും പിന്നോക്കവിഭാഗത്തില്‍ പെട്ടയാളാണ് സുന്ദരയെന്നതിനാല്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളോടുള്ള അതിക്രമമായി കൂടി സംഭവത്തെ കാണമെന്നും സുരേഷ്‌കുമാറിന്റെ പരാതിയില്‍ പറയുന്നു. താന്‍ എസ്.സി -എസ്.ടി വിഭാഗത്തില്‍പെട്ട ആളായതിനാലാണ് പരാതി നല്‍കിയതെന്ന് സുരേഷ്‌കുമാര്‍ വ്യക്തമാക്കി. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ തനിക്ക് പണം നല്‍കിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഈ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. സുന്ദര അടക്കം അഞ്ച് സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles
Next Story
Share it