മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുന്ദര ഉള്‍പ്പെടെ മൂന്നുസാക്ഷികളുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തും

കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ ഒന്നുമുതല്‍ മൂന്നുവരെയുള്ള സാക്ഷികളുടെ രഹസ്യമൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. ഒന്നാംസാക്ഷി കെ. സുന്ദരയുടെ മൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ബി. കരുണാകരന്‍ രേഖപ്പെടുത്തുന്നത്. രണ്ട്, മൂന്ന് സാക്ഷികളായ മഞ്ചേശ്വരം സാലത്തടുക്കയിലെ എന്‍.എസ് ഉദയകുമാര്‍, ഉദയകുമാറിന്റെ ഭാര്യ ബി ജയലക്ഷ്മി എന്നിവരുടെ മൊഴികള്‍ തുടര്‍ന്ന് രേഖപ്പെടുത്തും. നാലും അഞ്ചും സാക്ഷികളായ വാണിനഗറിലെ അനുശ്രീ, ബെറ്റ്ജി എന്നിവരുടെ മൊഴികള്‍ ബുധനാഴ്ചയാണ് രേഖപ്പെടുത്തുക. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കെ. സുരേന്ദ്രന്‍ […]

കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ ഒന്നുമുതല്‍ മൂന്നുവരെയുള്ള സാക്ഷികളുടെ രഹസ്യമൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. ഒന്നാംസാക്ഷി കെ. സുന്ദരയുടെ മൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ബി. കരുണാകരന്‍ രേഖപ്പെടുത്തുന്നത്. രണ്ട്, മൂന്ന് സാക്ഷികളായ മഞ്ചേശ്വരം സാലത്തടുക്കയിലെ എന്‍.എസ് ഉദയകുമാര്‍, ഉദയകുമാറിന്റെ ഭാര്യ ബി ജയലക്ഷ്മി എന്നിവരുടെ മൊഴികള്‍ തുടര്‍ന്ന് രേഖപ്പെടുത്തും. നാലും അഞ്ചും സാക്ഷികളായ വാണിനഗറിലെ അനുശ്രീ, ബെറ്റ്ജി എന്നിവരുടെ മൊഴികള്‍ ബുധനാഴ്ചയാണ് രേഖപ്പെടുത്തുക. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കെ. സുരേന്ദ്രന്‍ രണ്ടരലക്ഷം രൂപ നല്‍കിയെന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത്. കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

Related Articles
Next Story
Share it