മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുന്ദര ഉള്‍പ്പെടെ മൂന്ന് സാക്ഷികളുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി, സുന്ദരയുടെ അമ്മ ഉള്‍പ്പെടെ രണ്ട് സാക്ഷികള്‍ ബുധനാഴ്ച മൊഴി നല്‍കും

കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മൂന്ന് സാക്ഷികളുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ഒന്നാം സാക്ഷിയായ മഞ്ചേശ്വരം ഷേണി വില്ലേജിലെ കെ. സുന്ദര (53), വാണിനഗര്‍ സാലത്തടുക്കയിലെ എന്‍.എസ് ഉദയകുമാര്‍ (46), ഉദയകുമാറിന്റെ ഭാര്യ ജയലക്ഷ്മി (20) എന്നിവരുടെ മൊഴിയാണ് ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ബി. കരുണാകരന്‍ രേഖപ്പെടുത്തിയത്. സുന്ദരയുടെ അമ്മ ബെറ്റ്ജി, വാണിനഗറിലെ അനുശ്രീ എന്നിവരുടെ മൊഴി ബുധനാഴ്ച കോടതി രേഖപ്പെടുത്തും. സുന്ദരയുടെ മൊഴിയെടുക്കല്‍ ഒരു മണിക്കൂര്‍ സമയം നീണ്ടുനിന്നു. സുന്ദരയുള്‍പ്പെടെ അഞ്ച് സാക്ഷികളുടെ രഹസ്യമൊഴി […]

കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മൂന്ന് സാക്ഷികളുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ഒന്നാം സാക്ഷിയായ മഞ്ചേശ്വരം ഷേണി വില്ലേജിലെ കെ. സുന്ദര (53), വാണിനഗര്‍ സാലത്തടുക്കയിലെ എന്‍.എസ് ഉദയകുമാര്‍ (46), ഉദയകുമാറിന്റെ ഭാര്യ ജയലക്ഷ്മി (20) എന്നിവരുടെ മൊഴിയാണ് ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ബി. കരുണാകരന്‍ രേഖപ്പെടുത്തിയത്. സുന്ദരയുടെ അമ്മ ബെറ്റ്ജി, വാണിനഗറിലെ അനുശ്രീ എന്നിവരുടെ മൊഴി ബുധനാഴ്ച കോടതി രേഖപ്പെടുത്തും. സുന്ദരയുടെ മൊഴിയെടുക്കല്‍ ഒരു മണിക്കൂര്‍ സമയം നീണ്ടുനിന്നു. സുന്ദരയുള്‍പ്പെടെ അഞ്ച് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു. സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹൊസ്ദുര്‍ഗ് കോടതി സാക്ഷികളുടെ മൊഴിയെടുക്കല്‍ ആരംഭിച്ചത്. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്ന കെ. സുന്ദര, തനിക്ക് ബി.ജെ.പി പണം നല്‍കിയതിനാലാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. മഞ്ചേശ്വരത്ത് ബി.ജെ.പി വിജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍പാര്‍ലര്‍ അനുവദിക്കാമെന്ന് കെ. സുരേന്ദ്രന്‍ വാഗ്ദാനം ചെയ്തിരുന്നതായും സുന്ദര വ്യക്തമാക്കിയിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.വി രമേശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയടുക്ക പൊലീസ് കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തുകയും കെ. സുരേന്ദനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീടാണ് കേസിന്റെ അന്വേഷണചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നേരത്തെ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ സുന്ദര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രധാനസാക്ഷി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതല്‍ ശക്തമാകും. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ വെച്ചാണ് തനിക്ക് ബിജെപി നേതാക്കള്‍ പണം കൈമാറിയതെന്ന് സുന്ദര അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയ ക്രൈംബ്രാഞ്ചിന് അന്വേഷണത്തിന് സഹായകമായ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. കെ. സുരേന്ദ്രനും കാസര്‍കോട്ടെയും കര്‍ണാടകയിലെയും ചില ബി.ജെ.പി നേതാക്കളും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

Related Articles
Next Story
Share it