മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ അന്വേഷണം അവസാനഘട്ടത്തിലേക്ക്; സുരേന്ദ്രന്‍ താമസിച്ച ഹോട്ടലില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍. ബി.ജെ.പി സംസ്ഥാനപ്രസിഡണ്ട് കെ. സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട് താളിപ്പടുപ്പിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീശന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കെ. സുന്ദരയെയും കൂട്ടിയാണ് ക്രൈംബ്രാഞ്ച് സംഘം ഹോട്ടലില്‍ തെളിവെടുപ്പിനെത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് കെ. സുരേന്ദ്രന്‍ താമസിച്ചിരുന്നത് ഈ ഹോട്ടലിലായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്ന തന്നെ സുരേന്ദ്രന്‍ താമസിച്ച മുറിയില്‍ തടങ്കലിലാക്കിയെന്നും മാര്‍ച്ച് […]

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍. ബി.ജെ.പി സംസ്ഥാനപ്രസിഡണ്ട് കെ. സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട് താളിപ്പടുപ്പിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീശന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കെ. സുന്ദരയെയും കൂട്ടിയാണ് ക്രൈംബ്രാഞ്ച് സംഘം ഹോട്ടലില്‍ തെളിവെടുപ്പിനെത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് കെ. സുരേന്ദ്രന്‍ താമസിച്ചിരുന്നത് ഈ ഹോട്ടലിലായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്ന തന്നെ സുരേന്ദ്രന്‍ താമസിച്ച മുറിയില്‍ തടങ്കലിലാക്കിയെന്നും മാര്‍ച്ച് 22ന് പത്രിക പിന്‍വലിക്കാനുള്ള രേഖകള്‍ തയ്യാറാക്കി തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചെന്നും തുടര്‍ന്ന് രണ്ടരലക്ഷം രൂപ കിട്ടിയെന്നും പിന്നീട് താന്‍ കലക്ട്രേറ്റിലെത്തി പത്രിക പിന്‍വലിച്ചെന്നുമാണ് സുന്ദര ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. ആദ്യഘട്ടത്തില്‍ ഈ കേസ് അന്വേഷിച്ചിരുന്നത് ബദിയടുക്ക ഇന്‍സ്പെക്ടര്‍ കെ. സലീമായിരുന്നു. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് സുന്ദരയുടെ രഹസ്യമൊഴിയെടുക്കണമെന്ന ഹരജിയും നല്‍കിയിരുന്നു. സി.ആര്‍.പി.സി 164 പ്രകാരം സുന്ദരയുടെ രഹസ്യമൊഴി ജൂണ്‍ 29ന് ഹൊസ്ദുര്‍ഗ് കോടതി രേഖപ്പെടുത്തും. അതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

Related Articles
Next Story
Share it