മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോണ്‍ ഹാജരാക്കാന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുപ്രധാനതെളിവായ ഫോണ്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്കെ സുരേന്ദ്രന് നോട്ടീസ് നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം. ചോദ്യംചെയ്യലിന് വരുമ്പോള്‍ ഫോണ്‍ കൊണ്ടുവരണമെന്ന് മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫോണ്‍ സുരേന്ദ്രന്റെ കൈവശമുണ്ടായിരുന്നില്ല. ഫോണ്‍ നശിച്ചുപോയെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതിന്റെ […]

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുപ്രധാനതെളിവായ ഫോണ്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്കെ സുരേന്ദ്രന് നോട്ടീസ് നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം.
ചോദ്യംചെയ്യലിന് വരുമ്പോള്‍ ഫോണ്‍ കൊണ്ടുവരണമെന്ന് മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫോണ്‍ സുരേന്ദ്രന്റെ കൈവശമുണ്ടായിരുന്നില്ല. ഫോണ്‍ നശിച്ചുപോയെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നോട്ടീസയച്ചത്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെസുന്ദരയ്ക്ക് മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ രണ്ടരലക്ഷം രൂപ കോഴ നല്‍കിയതിലും ബി.ജെ.പി ഓഫീസിലും ഹോട്ടലിലും തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിലും കെ സുരേന്ദ്രന് നേരിട്ട് പങ്കുണ്ടെന്ന പരാതി തെളിയിക്കപ്പെടണമെങ്കില്‍ ഫോണ്‍ ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍ സുരേന്ദ്രനെ ഉടന്‍ അറസ്റ്റ്ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുമെന്നാണ് വിവരം. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് രണ്ടരലക്ഷം രൂപ ലഭിച്ചുവെന്ന് കെസുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി രമേശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ പ്രതിയാക്കി കേസെടുക്കാന്‍ കാസര്‍കോട്ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ കാസര്‍കോട്ടുണ്ടായിരുന്നില്ലെന്നും സുന്ദരയെ പരിചയമില്ലെന്നുമായിരുന്നു സുരേന്ദ്രന്‍ നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. കാസര്‍കോട്ട് ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണവുമായി മുന്നോട്ടുപോകുകയാണ്.

Related Articles
Next Story
Share it