മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെ 11.15 ഓടെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകാന്‍ സുരേന്ദ്രന് നേരത്തെ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസിലാണ് ചോദ്യം ചെയ്യല്‍. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ചീഫ് […]

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെ 11.15 ഓടെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകാന്‍ സുരേന്ദ്രന് നേരത്തെ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസിലാണ് ചോദ്യം ചെയ്യല്‍. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്ക് നേരിട്ട് പണം നല്‍കിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നുവെങ്കിലും കെ. സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നില്ല. നേരത്തെ നോട്ടീസ് അയച്ചുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
സുന്ദരയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പൊലീസ് കണ്ടെത്തുകയും സുന്ദരയ്ക്ക് ലഭിച്ച മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ടിനെ ചോദ്യം ചെയ്തത്.

Related Articles
Next Story
Share it