മഞ്ചേശ്വരം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ആരോഗ്യ, ആരോഗ്യ അനുബന്ധ സേവനങ്ങളെയും പദ്ധതികളെയും കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉപ്പള എ.ജെ.ഐ സ്‌കൂളില്‍ മഞ്ചേശ്വരം ബ്ലോക്ക് ആരോഗ്യമേള നടത്തി. മഞ്ചേശ്വരം എം.എല്‍.എ എ.കെഎം അഷ്‌റഫ് ഉദ്ഘടനം ചെയ്തു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ വകുപ്പ്, ആയുര്‍വേദ ഹോമിയോ വകുപ്പ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. യോഗ പരിശീലനം, ജീവിത ശൈലി നിര്‍ണയ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ്, മോഡേണ്‍ മെഡിസിന്‍ ആയുര്‍വേദ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണവും സെമിനാറും മരുന്ന് വിതരണവും സംഘടിപ്പിച്ചു. കേരള ഫെയര്‍ റെസ്‌ക്യൂ നല്‍കുന്ന സേവനങ്ങളെ ഫെയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷെമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹനീഫ് പി.കെ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ.മോഹനന്‍ പദ്ധതികളെ പറ്റി വിശദീകരിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ജി.ലാവിനോ മുന്തെരോ, മീഞ്ച പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആര്‍ ഷെട്ടി, പൈവളിഗെ പഞ്ചായത്ത് പ്രസിഡണ്ട് ജയന്തി.കെ, ജില്ല പഞ്ചായത്ത് മെമ്പര്‍ കമലക്ഷി, ബ്ലോക് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസീന, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സരോജ.ആര്‍ ബല്ലാള്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ്, മംഗല്‍പാടി പഞ്ചായത്ത് ആരോഗ്യ കമ്മിറ്റി ചെയര്‍മാന്‍ ഇര്‍ഫാന.കെ, ബാബു ബന്തിയോട്, സീമ കുഞ്ചാല്‍, ഡോ.ശിവാനി, അബ്ദുല്‍ ലത്തീഫ് മഠത്തില്‍, രാജേഷ്.ആര്‍ സംബന്ധിച്ചു. ഡോ.രശ്മി നന്ദി പറഞ്ഞു.