മഞ്ചേശ്വരം മികച്ച പൊലീസ് സ്റ്റേഷന്‍; പ്രദീഷ് ഗോപാല്‍ മികച്ച ഓഫീസര്‍

മഞ്ചേശ്വരം: ജില്ലയിലെ ജൂണ്‍ മാസത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി മഞ്ചേശ്വരവും മികച്ച പൊലീസ് ഉദ്യോഗസ്ഥനായി എസ്.സി.പി.ഒ പ്രദീഷ് ഗോപാലിനെയും തിരഞ്ഞെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളികയില്‍ പ്രഭാകര നൊണ്ടയെ കൊലപ്പെടുത്തിയതിന് സഹോദരനടക്കം ആറ് പേരെ മണിക്കൂറുകള്‍ക്കകം ആയുധങ്ങള്‍ സഹിതം പിടികൂടിയതും ജില്ലയില്‍ ഏറ്റവും കൂടുതല്‍ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയതും സ്റ്റേഷന്‍ പരിധിയിലെ മൊത്തത്തിലുള്ള ക്രമസമാധാന പാലനവും പരിഗണിച്ചാണ് മികച്ച സ്റ്റേഷനായി തിരഞ്ഞെടുത്തത്.മികച്ച ഓഫീസറായി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ മഞ്ചേശ്വരം ഫീല്‍ഡ് ഓഫീസര്‍ എസ്.സി.പി.ഒ പ്രദീഷ് ഗോപാല്‍ […]

മഞ്ചേശ്വരം: ജില്ലയിലെ ജൂണ്‍ മാസത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി മഞ്ചേശ്വരവും മികച്ച പൊലീസ് ഉദ്യോഗസ്ഥനായി എസ്.സി.പി.ഒ പ്രദീഷ് ഗോപാലിനെയും തിരഞ്ഞെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളികയില്‍ പ്രഭാകര നൊണ്ടയെ കൊലപ്പെടുത്തിയതിന് സഹോദരനടക്കം ആറ് പേരെ മണിക്കൂറുകള്‍ക്കകം ആയുധങ്ങള്‍ സഹിതം പിടികൂടിയതും ജില്ലയില്‍ ഏറ്റവും കൂടുതല്‍ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയതും സ്റ്റേഷന്‍ പരിധിയിലെ മൊത്തത്തിലുള്ള ക്രമസമാധാന പാലനവും പരിഗണിച്ചാണ് മികച്ച സ്റ്റേഷനായി തിരഞ്ഞെടുത്തത്.
മികച്ച ഓഫീസറായി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ മഞ്ചേശ്വരം ഫീല്‍ഡ് ഓഫീസര്‍ എസ്.സി.പി.ഒ പ്രദീഷ് ഗോപാല്‍ അര്‍ഹനായി. ഉപ്പളയിലും പരിസരത്തും അടിക്കടി ഉണ്ടാകുന്ന വെടിവെപ്പ്, തടഞ്ഞ് നിര്‍ത്തി പണം തട്ടല്‍, ഗുണ്ടാ വിളയാട്ടം തുടങ്ങിയ സംഭവങ്ങളില്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് സംഘത്തെ സഹായിച്ചത് പ്രദീഷ് ഗോപാല്‍ ആയിരുന്നു. മുഗു സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ പൈവളിഗെയില്‍ മരത്തില്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതും രണ്ട് വര്‍ഷം മുമ്പ് മിയാപദവ് ബാളിയൂരില്‍ അന്നത്തെ കാസര്‍കോട് ഡി.വൈ.എസ്.പി. സദാനന്ദനും സംഘത്തിനും നേരെ വെടിവെച്ചും ബിയര്‍ കുപ്പിയെറിഞ്ഞും രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനും ഉപ്പള സോങ്കാലിലെ അല്‍ത്താഫിനെ കാറില്‍ തട്ടികൊണ്ടുപോയി കര്‍ണാടകയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചതും പ്രദീഷായിരുന്നു. ഹൊസങ്കടിയിലെ ജ്വല്ലറി കവര്‍ച്ച, ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപത്തെ ക്ഷേത്രക്കവര്‍ച്ച എന്നീ കേസുകളിലെ പ്രതികളെയും പൈവളിഗെ കളായിയിലെ പ്രഭാകരനോണ്ടയെ കുത്തിക്കൊന്ന കേസിലെ ആറ് പ്രതികളെയും സീതാംഗോളിയിലെ തോമസ് ക്രാസ്റ്റയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളേയും പിടികൂടാന്‍ സഹായിച്ചതും പ്രദീഷ് ഗോപാലായിരുന്നു. മഞ്ചേശ്വരം, ഉപ്പള, പൈവളിഗെ, ബായാര്‍ എന്നിവിടങ്ങളില്‍ കഞ്ചാവ്, എം.ഡി.എം.എ, മദ്യ മാഫിയകളെ പിടികൂടാന്‍ പൊലീസിന് വിവരം നല്‍കിയതും വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും പ്രദീഷ് ഗോപാലിന്റെ രഹസ്യാന്വേഷണത്തിലെ മികവായിരുന്നു. കണ്ണൂര്‍ സ്വദേശിയും നീര്‍ച്ചാലില്‍ താമസക്കാരനുമാണ്.

Related Articles
Next Story
Share it