കടബാധ്യത മൂലം വീട് വില്‍ക്കാനൊരുങ്ങിയ ബാവക്ക് ഒരുകോടി രൂപയുടെ ലോട്ടറിയടിച്ചു
മഞ്ചേശ്വരം: കടബാധ്യതമൂലം വീട് വില്‍ക്കാനൊരുങ്ങിയ മഞ്ചേശ്വരം പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ മുഹമ്മദ് എന്ന ബാവയെ തേടി അപ്രതീക്ഷിതഭാഗ്യം. ബാവയ്ക്ക് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചു. കേരള ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ സമ്മാനമാണ് ബാവയ്ക്ക് ലഭിക്കുക. ബാങ്കില്‍ നിന്നും മറ്റും വായ്പയെടുത്താണ് ബാവ വീട് നിര്‍മ്മിച്ചിരുന്നത്. ഭാര്യയും നാല് പെണ്‍മക്കളും ഒരു മകനുമുള്ള ബാവ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കാരണം ജീവിക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇനി രണ്ട് പെണ്‍മക്കളുടെ വിവാഹം നടക്കാന്‍ ബാക്കിയുണ്ട്. […]

മഞ്ചേശ്വരം: കടബാധ്യതമൂലം വീട് വില്‍ക്കാനൊരുങ്ങിയ മഞ്ചേശ്വരം പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ മുഹമ്മദ് എന്ന ബാവയെ തേടി അപ്രതീക്ഷിതഭാഗ്യം. ബാവയ്ക്ക് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചു. കേരള ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ സമ്മാനമാണ് ബാവയ്ക്ക് ലഭിക്കുക. ബാങ്കില്‍ നിന്നും മറ്റും വായ്പയെടുത്താണ് ബാവ വീട് നിര്‍മ്മിച്ചിരുന്നത്. ഭാര്യയും നാല് പെണ്‍മക്കളും ഒരു മകനുമുള്ള ബാവ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കാരണം ജീവിക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇനി രണ്ട് പെണ്‍മക്കളുടെ വിവാഹം നടക്കാന്‍ ബാക്കിയുണ്ട്. ഏകമകന്‍ ഗള്‍ഫിലാണ്. ബാവ മുമ്പ് സ്വത്ത് ബ്രോക്കറായിരുന്നു. സ്ഥല ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തികമായി വലിയ നഷ്ടം നേരിടേണ്ടിവന്നതായി ബാവ പറയുന്നു. പെണ്‍മക്കളുടെ വിവാഹാവശ്യത്തിനും മറ്റുമായി ബന്ധുക്കള്‍ അടക്കമുള്ളവരില്‍ നിന്നും ലക്ഷങ്ങള്‍ വായ്പ വാങ്ങിയിരുന്ന ബാവയ്ക്ക് സാമ്പത്തിക തകര്‍ച്ച നേരിട്ടതോടെ കടം വാങ്ങിയ പണമൊന്നും തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ല. മൊത്തം 50 ലക്ഷത്തോളം രൂപയുടെ കടമാണ് നിലവിലുള്ളത്. സ്വത്ത് ബ്രോക്കര്‍ എന്ന നിലയിലുള്ള ജോലി തുടരാന്‍ സാധിക്കാതിരുന്നതിനാല്‍ പിന്നീട് പെയിന്റിംഗ് ജോലിയിലേക്ക് തിരിയുകയായിരുന്നു. കടം കയറിയതോടെ വീടുവില്‍ക്കാനും വാടകയ്ക്ക് താമസിക്കാനുമായിരുന്നു തീരുമാനം. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ വിഷമിച്ചിരിക്കുന്ന അവസ്ഥയിലാണ് ലോട്ടറിയടിച്ചതെന്നും ഇത് വളരെയേറെ ആശ്വാസം പകരുകയാണെന്നും ബാവ പറഞ്ഞു. കിട്ടുന്ന തുകയില്‍ അമ്പത് ലക്ഷത്തോളം രൂപ കടം തീര്‍ക്കാന്‍ തന്നെ വേണ്ടിവരും. എന്നിരുന്നാലും ഇനിയുള്ള കാലത്തെങ്കിലും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് ബാവ വ്യക്തമാക്കി. ഗ്യാര്‍ക്കട്ട കോര്‍പ്പറേറ്റീവ് സൊസൈറ്റി ബാങ്കിലേക്ക് ലോട്ടറി കൈമാറി.