മഞ്ചത്തടുക്കം മഖാം ഉറൂസിന് 22ന് തുടക്കമാവും

മഞ്ചത്തടുക്ക: പ്രസിദ്ധമായ അസ്സയ്യിദ് ഹുസൈന്‍ മദനി (റ.അ) മഞ്ചത്തടുക്ക മഖാം ഉറൂസ് 22 മുതല്‍ 31 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.22 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഖാം സിയാറത്തോടുകൂടി ഉറൂസ് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കാസര്‍കോട് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതം സംഘം ചെയര്‍മാന്‍ ഖമറുദ്ദീന്‍ സണ്‍ഫ്‌ളവര്‍ പതാക ഉയര്‍ത്തും. അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം രക്ഷാധികാരിയും സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വേദിയില്‍ […]

മഞ്ചത്തടുക്ക: പ്രസിദ്ധമായ അസ്സയ്യിദ് ഹുസൈന്‍ മദനി (റ.അ) മഞ്ചത്തടുക്ക മഖാം ഉറൂസ് 22 മുതല്‍ 31 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
22 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഖാം സിയാറത്തോടുകൂടി ഉറൂസ് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കാസര്‍കോട് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതം സംഘം ചെയര്‍മാന്‍ ഖമറുദ്ദീന്‍ സണ്‍ഫ്‌ളവര്‍ പതാക ഉയര്‍ത്തും. അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം രക്ഷാധികാരിയും സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വേദിയില്‍ സംബന്ധിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് മഹമൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല, സയ്യിദ് സൈനുല്‍ അബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍, സയ്യിദ് മുഖ്ത്താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് മൗലാ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് എംഎസ്എ പൂക്കോയ തങ്ങള്‍ മുട്ടത്തോടി, നവാസ് മാന്നാനി പനവൂര്‍, ഷഫീഖ് അല്‍ ഖാസിമി കൊണ്ണിയൂര്‍, അബ്ദുല്‍ വഹാബ് നഹീമി കൊല്ലം, അബ്ദുല്‍ റസാഖ് അബ്‌റാരി, യുകെ മുഹമ്മദ് ഹനീഫ് നിസാമി മൊഗ്രാല്‍, ഉസ്മാന്‍ ജൗഹരി നെല്ലിയാടി, കാരിഹ് മുസ്തഫ സഖാഫി തെന്നല, അബ്ദുല്‍ സലീം വാഫി തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്കും പ്രഭാഷണത്തിനും നേതൃത്വം നല്‍കും. ഷംസുദ്ദീന്‍ മദനി, സുഹൈല്‍ ആല്‍ ഫാളിലി, നൗഫല്‍ ഹുസൈന്‍ ഫൈസി അല്‍ റഷാദി, ഹുസൈന്‍ മദനി, സവാദ് ഹാഷിമി, അഷ്ഫാഖ് ഫൈസി നന്താവര, മുഹമ്മദ് അഷ്റഫ് സഖാഫി, അബൂബക്കര്‍ സിദ്ദീഖ് അല്‍ ഫാളിലി, ജഹ്ഫര്‍ സാദിഖ് അല്‍ ഹിമമി അസ്സഖാഫി എന്നിവര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ രക്ഷധികാരി ഷംസുദ്ദീന്‍ മദനി, വൈസ് ചെയര്‍മാന്‍ ഖാലിദ് ബാഷ, ജനറല്‍ കണ്‍വീനര്‍ മഹമൂദ് മഞ്ചത്തടുക്ക, ട്രഷറര്‍ യു സഹദ് ഹാജി, കണ്‍വീനര്‍ സക്കരിയ കുന്നില്‍, ഷാഫി ഖിദ്മത്ത്, ഇബ്രഹിം പുളിക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it