ബി.ജെ.പി-എ.എ.പി പോര് മുറുകുന്നു; സിസോദിയേയും അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മന്ത്രിമാരുടെ അറസ്റ്റിനെച്ചൊല്ലിയുള്ള ആം ആദ്മി പാര്‍ട്ടി- ബി.ജെ.പി പോര് മുറുകുന്നു. ഡല്‍ഹി ഉപപ്രധാനമന്ത്രി മനീഷ് സിസോദിയേയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്ക് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി അറിയാന്‍ കഴിഞ്ഞുവെന്നും കെജ്‌രിവാള്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജയില്‍ രാഷ്ട്രീയം തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രിയോട് ഞാന്‍ പറയാന്‍ അഗ്രഹിക്കുന്നു. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര […]

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മന്ത്രിമാരുടെ അറസ്റ്റിനെച്ചൊല്ലിയുള്ള ആം ആദ്മി പാര്‍ട്ടി- ബി.ജെ.പി പോര് മുറുകുന്നു. ഡല്‍ഹി ഉപപ്രധാനമന്ത്രി മനീഷ് സിസോദിയേയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്ക് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി അറിയാന്‍ കഴിഞ്ഞുവെന്നും കെജ്‌രിവാള്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജയില്‍ രാഷ്ട്രീയം തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രിയോട് ഞാന്‍ പറയാന്‍ അഗ്രഹിക്കുന്നു. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു', കെജ്‌രിവാള്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
മെയ് 30നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്രജയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യേന്ദ്ര ജെയിനെ തോല്‍വി ഭയന്നാണ് ബി.ജെ.പി അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിസോദിയയെയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിക്കുന്നു.

Related Articles
Next Story
Share it